Monday, September 23, 2024
Top StoriesU A E

യു എ ഇ യിൽ റമദാനിലെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു.

അബുദാബി: യു എ ഇ യിൽ ഈ വർഷത്തെ റമദാനിലെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് 5 മണിക്കൂറായിരിക്കും പ്രവർത്തി സമയം.

ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ്സ് ഫെഡറൽ അതോറിറ്റി വ്യാഴാഴ്ചയാണ് ഇത് സന്പത്തിച്ച സർക്കുലർ ഇറക്കിയത്. ഗൾഫ് രാജ്യങ്ങളിൽ മെയ് 6 ന് റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യു എ ഇ യിലെ എല്ലാ മന്ത്രാലയങ്ങളും, ഫെഡറൽ ഏജൻസികളും 5 മണിക്കൂർ ആയിരിക്കും പ്രവർത്തിക്കുക. ഇത് പ്രകാരം രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണിവരെയായിരിക്കും ഓഫീസുകളുടെ പ്രവർത്തി സമയം.

അതേസമയം സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് സാധാരണ ജോലിസമയത്തിൽ നിന്നും രണ്ട് മണിക്കൂർ കുറവായിരിക്കും റമദാനിലെ ജോലി സമയം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q