തിങ്കളാഴ്ച മുതൽ ഒരാഴ്ച ളൽഅ’ ചുരം ഭാഗികമായി അടക്കും
അസീർ പ്രവിശ്യയിലെ ളൽഅ’ ചുരം അറ്റകുറ്റപ്പണികൾക്കായി ഒരാഴ്ച ഭാഗികമായി അടച്ചിടുമെന്ന് അസീർ ഗവർണ്ണറേറ്റ് അറിയിച്ചു.

മെയ് 6 തിങ്കളാഴ്ച മുതൽ മെയ് 12 ഞായറാഴ്ച വരെ ദിവസവും രാവിലെ 5:30 മുതൽ രാവിലെ 9 മണി വരെയാണു ചുരം അടക്കുക.
അറ്റകുറ്റപ്പണികൾ നടക്കുന്ന ഏരിയ മാത്രമാണു അടച്ചിടുക. അബ്ഹയിൽ നിന്ന് വരുംബോഴുള്ള രണ്ടാമത്തെ തുരങ്കത്തിൻ്റെ മുംബിലായും മർകസ് മുറബയിൽ നിന്ന് വരുംബോൾ അൽഗീന ഇൻ്റർ സെക്ഷനു മുംബിലായിട്ടുമാണു ജോലികൾ നടക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
