തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

കൊണ്ടോട്ടി സി എച് സെന്റർ ‘കാരുണ്യ കാമ്പയിൻ ‘


ജിദ്ദ: കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിൾ സൊസൈറ്റി  ഡയാലിസിസ് സെന്ററിന്റെ വിഭവ സമാഹരണത്തിനു വേണ്ടി  ജിദ്ദയിൽ ക്യാമ്പയിൻ  ആരംഭിച്ചു . കൊണ്ടോട്ടി മണ്ഡലം കെ എം സി സി ക്കു കീഴിലുള്ള സി എച്  സെന്റര് ആണ് റമസാന്‍ ഒന്ന് മുതല്‍ 25 വരെ നീണ്ടു നിൽക്കുന്ന ‘കാരുണ്യ  കാമ്പയിനു’ തുടക്കമിട്ടത് .മണ്ഡലത്തിന് കീഴിലും പരിസരത്തുമുള്ള  പഞ്ചായത്ത്, കെ.എം.സി.സി കമ്മിറ്റികള്‍ വഴിയും, മറ്റു സംഘടനകൾ വഴിയും സമുനസുകളുടെ സഹായത്തോടെയും  സെന്ററിന് വേണ്ടി ഫണ്ട്  സമാഹരിക്കാനാണ് സി എച് സെന്റർ  ലക്ഷ്യം വെക്കുന്നത്.

ഒരു ഡയാലിസിസിന് ആയിരം ഇന്ത്യൻ രൂപയാണ് നൽകേണ്ടത്  മുന്‍  മുൻവർഷങ്ങളിലൊക്കെ ഇത്തരം കംമ്പയിനിലിലൂടെ ഡയാലിസിസ് സെന്ററിന് സി എച് സെന്റർ  സഹായം നൽകിയിട്ടുണ്ട്. പ്രതിദിനം നൂറോളം കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കുന്ന കേരളത്തിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്ററാണ് കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങള്‍ചാരിറ്റബിൾ സൊസൈറ്റി   ഡയാലിസിസ് സെന്റര്‍. അടുത്ത് തന്നെ കൂടുതൽ രോഗികളെ ഉൾക്കൊള്ളാനാകുന്നതും കൂടുതൽ സൗകര്യപ്രദവുമായ സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുകയാണ് ഈ കാരുണ്യ കേന്ദ്രം. നിരവധി നിർധനരായ രോഗികൾക്ക് ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്ന  ഈ സെന്ററിനെ  സഹായിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിൻ എല്ലാവരും സഹകരിച്ചു വിജയിപ്പിക്കണമെന്ന് സി എച് സെന്റർ ചെയർമാൻ  ബാബു നഹ്ദി കൊട്ടപ്പുറവും കൺവീനർ കെ എൻ എ ലത്തീഫും അഭ്യർത്ഥിച്ചു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group