തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

ഒസീമിയ ജിദ്ദ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ : ”പ്രവാസികളിലെ ആരോഗ്യ സംരക്ഷണം ” എന്ന ലക്ഷ്യവുമായി  കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന സൗജന്യ മൾട്ടി സ്പെഷ്യലിറ്റി  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ അബീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ  ഷറഫിയ ബ്രാഞ്ചിൽ നടന്ന  ക്യാമ്പ്  രാവിലെ എട്ടുമുതൽ വൈകുന്നേരം 5  മണിവരെ നീണ്ടു നിന്നു.

നൂറിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ, പ്രഷർ, പ്രമേഹം, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ഇസിജി, ക്രിയാറ്റിൻ തുടങ്ങിയ പരിശോധനകൾക്കു പുറമെ പകർച്ച വ്യാധികൾക്കുള്ള പ്രധിരോധ കുത്തിവെപ്പും നൽകി. അബീർ സീനിയർ ഡോക്ടർ നിയാസ് സിറാജിന്റെ നെത്ര്വതത്തിലുള്ള മെഡിക്കൽ സംഘം പരിശോധനകൾക്കു നെത്ര്വതം നൽകി. അബീർ ഗ്രൂപ്പ്  സീനിയർ പി ആർ ഓ  അബ്ദുൽ ഹഖ് തിരൂരങ്ങാടി, ഡയറക്ടർ  ജലീൽ ആലുങ്ങൽ, സലാം കോട്ടപ്പാറ, സമീർ, ഒസീമിയ ഭാരവാഹികളായ  കെ എൻ എ ലത്തീഫ്, നൗഷാദ് ബാവ, നിഷാദ് അലവി, അഫ്സൽ മയക്കര, നിസാർ നടുക്കര, സമീർ നീറാട്, ഷംസുദീൻ വെള്ളുവമ്പ്രം , ഇമതാദ്, മുഷ്താഖ് മധുവായ്, മൻസൂർ പാലായിൽ, ഫൈസൽ, ജംഷി കൊണ്ടോട്ടി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group