കാപ്പാട് മാസപ്പിറവി കണ്ടു; ഇനി വ്രത ശുദ്ധിയുടെ നാളുകൾ
കാപ്പാട് മാസപ്പിറവി കണ്ടതായി ഉറപ്പിച്ചതോടെ കേരളത്തിൽ നാളെ (തിങ്കളാഴ്ച) മുതൽ റമളാൻ വ്രതത്തിനു ആരംഭം.
പവിത്രമായ നാളുകളെ പ്രാർത്ഥനകളും ദാന ധർമ്മങ്ങളും ഖുർആൻ പാരായണവും ഇഫ്താർ വിരുന്നുകളുമെല്ലാമായി സ്വീകരിക്കാൻ വിശ്വാസി സമൂഹം തയ്യാറെടുത്തു കഴിഞ്ഞു.
പള്ളികൾ ഇനി തറാവീഹ് നമസ്ക്കാരവും പ്രഭാഷണങ്ങളും ഇഅതികാഫുകളുമെല്ലാമായി സജീവമാകും. ഒരു നന്മക്ക് അനേകായിരം മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ മാസത്തെ അതിൻ്റെ എല്ലാ പവിത്രതകളോടും കൂടി വിനിയോഗിക്കാനായിരിക്കും വിശ്വാസി സമൂഹത്തിൻ്റെ ശ്രമം.
ഖുർആനിൻ്റെ കൂടി മാസമായ റമളാനിൽ വിശുദ്ധ ഖുർആൻ മുഴുവൻ പാരായണം ചെയ്യാൻ ഭൂരിപക്ഷം വിശ്വാസികളും ശ്രമിക്കും.
അനുഗ്രഹത്തിൻ്റെയും പാപ മോചനത്തിൻ്റെയും നരക മോചനത്തിൻ്റെയും ദിന രാത്രങ്ങളിൽ വീടുകളും പള്ളികളുമെല്ലാം മന്ത്ര ധ്വനികൾ കൊണ്ടും പ്രാർഥനകൾ കൊണ്ടും ഖുർആൻ പാരായണം കൊണ്ടും ആത്മീയാന്തരീക്ഷം തീർക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
