തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ മാസപ്പിറവി കണ്ടില്ല; വ്രതാരംഭം ചൊവ്വാഴ്ച

ഒമാനിൽ മാസപ്പിറവി ദർശിച്ചതായി സ്ഥിരീകരണം ലഭിക്കാത്തതിനാൽ റമളാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. നാളെ ( തിങ്കൾ ) ശഅബാൻ 30 പൂർത്തിയാക്കും.

അതേ സമയം സൗദിയിലെ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ റിപ്പോർട്ടുകൾ ലഭിച്ചു. താമസിയാതെ ഇത് സംബന്ധിച്ച് സൗദി സുപ്രിം കോടതി ഔദോഗിക പ്രഖാപനം നടത്തും.

സൗദിയിലെ സുദൈർ അടക്കമുള്ള വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മാസപ്പിറവി കാണാൻ സാധിച്ചിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദർശിച്ചതായി വിശ്വാസ്യ യോഗ്യമായ വിവരം ലഭിച്ചതിനാൽ നാളെ റമളാൻ ഒന്നായിരിക്കുമെന്ന് കേരളത്തിലെ ഖാസിമാർ അറിയിച്ചിട്ടുണ്ട്. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഒരു ദിവസം തന്നെയാണു റമളാൻ ആരംഭിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്