ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും ഉംറ നിർവ്വഹിക്കാൻ അവസരമൊരുക്കി സൗദി
ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും ഉംറ നിർവ്വഹിക്കാൻ വ്യത്യസ്ത വെബ് പോർട്ടലുകൾ വഴി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അവസരമൊരുക്കുന്നു. പ്രത്യേക വെബ്സൈറ്റിൽ ഡാറ്റകൾ രെജിസ്റ്റർ ചെയ്താണു വിസക്ക് അപേക്ഷിക്കേണ്ടത്.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർ നാഷണൽ എയർപോർട്ട് വഴിയും മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട് വഴിയുമാണു ഖത്തറിൽ നിന്നുള്ളവർ തീർഥാടനത്തിനായി സൗദിയിലെത്തേണ്ടത്.
ഖത്തർ പൗരന്മാർ https://qatariu.haj.gov.sa/ എന്ന ലിങ്ക് വഴിയും ഖത്തറിലെ വിദേശികൾ മഖാം പോർട്ടലിൻ്റെ https://eservices.haj.gov.sa/eservices3/pages/home.xhtml?dswid=1659 എന്ന ലിങ്ക് വഴിയുമാണു അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഖത്തറുമായുള്ള നയ തന്ത്ര, വ്യാപാര ബന്ധങ്ങൾ ഉപേക്ഷിച്ച ശേഷം ഖത്തറിൽ നിന്ന് ഹജ്ജ് ഉംറ തീർത്ഥാടനം ഉദ്ദേശിക്കുന്നവർക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ ഓൺലൈൻ പോർട്ടലുകൾ വഴി അധികൃതർ മുംബും സൗകര്യം ചെയ്ത് കൊടുത്തിരുന്നു.
2017 ജൂണിലായിരുന്നു ഖത്തറുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ ഉപേക്ഷിക്കുന്നതായി സൗദിയും യുഎഇയും ബഹ്രൈനും ഈജിപ്തും പ്രഖ്യാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa