ബഹ്രൈൻ രാജാവും ജോഹർ സുൽത്താനും എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി
ബഹ്രൈൻ രാജാവ് കിംഗ് ഹമദ് ബിൻ ഈസ ബിൻ സല്മാൻ ആൽ ഖലീഫയും ജോഹർ ഭരണാധികാരി സുൽത്താൻ ഇബ്രാഹീം ഇസ്കന്ദറും ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി.

വിൻസർ ഹോഴ്സ് ഷോയിൽ ബഹ്രൈൻ രാജാവിൻ്റെ ക്ഷണപ്രകാരം അതിഥിയായി എത്തിയതായിരുന്നു ജോഹർ സുൽത്താൻ.
വിൻസർ ഇൻ്റർനാഷണൽ ഹോഴ്സ് റേസിംഗിൽ പങ്കാളിയാകുന്ന ബഹ്രൈൻ രാജാവ് കിംഗ് ഹമദ് ബിൻ ഈസ ബിൻ സല്മാൻ ആൽ ഖലീഫ ഉത്തര അയർലൻ്റും സന്ദർശിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
