മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം ജില്ലയിലെ മാറാക്കര വട്ടപ്പറമ്പ് സ്വദേശിയായ വി.പി അബ്ദുറസാഖ് ( 28 വയസ്) നാട്ടിൽ നിര്യാതനായി. ജിദ്ദയിലെ മുൻ പ്രവാസിയും കെഎംസിസി സജീവ പ്രവർത്തകനുമായിരുന്നു. സനാഇയ്യയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അബ്ദുറസാഖ് കാൻസർ രോഗം ബാധിച്ചതിനെത്തുടർന്നു ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് പോയതായിരുന്നു. അസുഖം കൂടിയതിനാൽ പിന്നീട് തിരിച്ചു വരാൻ കഴിഞ്ഞില്ല. സ്വദേശമായ വട്ടപ്പറമ്പ് കീഴ്മുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കം നടത്തി.
പിതാവ്: മൊയ്‌ദീൻ കുട്ടി വലിയ പീടിയേക്കൽ, മാതാവ്: റുഖിയ്യ, സഹോദരങ്ങൾ : റാഷിദ്, റഷീദ, ജസീദ, റുമൈസ ഭാര്യ: സുമയ്യ മകൾ: റിദ ഫാത്തിമ.
ജീവ കാരുണ്യ പ്രവർത്തങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അബ്ദു റസാഖ് കെഎംസിസി ജിദ്ദ – മാറാക്കര പഞ്ചായത്ത് കമ്മിറ്റി മുൻ ഭാരവാഹിയായിരുന്നു. പരേതന്റെ നിര്യാണത്തിൽ ജിദ്ദ – മാറാക്കര പഞ്ചായത്ത് കെഎംസിസി കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
