Monday, September 23, 2024
Saudi ArabiaTop Stories

ഓപറേഷനിടയിൽ നോമ്പ് തുറയും അത്താഴവും;സൗദി ഡോക്ടർ സോഷ്യൽ മീഡിയയിൽ വൈറലായി

നിർണ്ണായക ഓപ്പറേഷൻ ആയതിനാൽ നോമ്പ് തുറയും അത്താഴം കഴിക്കലുമെല്ലാം ഓപറേഷനിടയിൽ ഓപ്പറേഷൻ റൂമിനകത്ത് വെച്ച് തന്നെ നിർവ്വഹിക്കുന്ന സൗദി ഡോക്ടറുടെ ചിത്രം അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

കിംഗ് ഫഹദ് ഹോസ്പിറ്റലിലെ ന്യൂറോ സർജനായ ഡോ: ഫവാസ് അൽ ഷെരീഫ് ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്.

20 വയസ്സുള്ള പെൺകുട്ടിക്ക് ഓപറേഷൻ നടത്തുന്നതിനിടെ നോംബ് തുറക്കാനായി ഓപറേഷൻ ടീമംഗം അദ്ദേഹത്തിൻ്റെ വായിൽ വെള്ളം ഒഴിച്ച് കൊടുക്കുന്നതായിരുന്നു രംഗം.

രണ്ട് വയസ്സുള്ള ഒരു ആൺകുട്ടിയുടെ ഓപറേഷൻ നടത്തുന്നതിനിടെ അത്താഴ സമയമായപ്പോൾ അത്താഴ ഭക്ഷണമായി സഹ പ്രവർത്തകൻ ഡോ: ഫവാസിൻ്റെ വായിൽ ഒഴിച്ച് കൊടുക്കുന്നതായിരുന്നു മറ്റൊരു രംഗം.

ഗുരുതരമായ അവസ്ഥയിലായിരുന്ന രോഗികളുടെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധയും കരുതലും നൽകി ഓപറേഷൻ വിജയകരമായി പൂർത്തിയാക്കിയ ഡോ:ഫവാസിനെയും സംഘത്തെയും സോഷ്യൽ മീഡിയയിൽ ജനങ്ങൾ പ്രശംസിച്ചു.

സൗദി ഡോക്ടർമാരുടെ കഴിവും ജോലിയോടുള്ള ആത്മാർത്ഥതയും ഡോ:ഫവാസിലൂടെ പ്രത്യേകം പ്രകീർത്തിക്കപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്