മുറൂർ ചുമത്തിയ പിഴയിൽ പരാതിയുണ്ടോ? അഞ്ച് മേഖലകളിലുള്ളവർക്ക് ഇപ്പോൾ അബ്ഷിറിൽ പരാതിപ്പെടാം
സൗദി ട്രാഫിക് പോലീസ് ചുമത്തിയ പിഴകളിൽ പരാതിയുള്ളവർക്ക് അബ്ഷിർ വഴി അത് ബോധിപ്പിക്കാൻ അവസരമൊരുക്കുന്ന പദ്ധതി മൂന്ന് മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു.
തുടക്കത്തിൽ ഖസീമിലും മദീനയിലുമാണു പദ്ധതി നടപ്പാക്കിയിരുന്നതെങ്കിലും ഇപ്പോൾ അസീർ, ജിസാൻ, അൽബാഹ എന്നിവിടങ്ങളിലുള്ളവർക്ക് കൂടി ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കും.
നിലവിൽ അഞ്ച് മേഖലകളിലാണു ഈ സൗകര്യം ലഭ്യമായതെങ്കിലും വൈകാതെ രാജ്യത്തിൻ്റെ എല്ലാ ഭാഗത്തേക്കും ഈ പദ്ധതി വിപുലപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
നിയമ ലംഘനം പിടി കൂടുന്നതിനുള്ള ഓട്ടോമാറ്റിക് കാമറായായ സാഹിർ രേഖപ്പെടുത്തിയ പിഴകളിൽ പരാതിയുണ്ടെങ്കിൽ അത് അബ്ഷിർ വഴി ബോധിപ്പിക്കാനുള്ള അവസരവും വൈകാതെ നടപ്പാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ ഇത്തരം പരാതികളുണ്ടെങ്കിൽ മുറൂറിൻ്റെ ഓഫീസുകളിൽ നേരിട്ട് പോകേണ്ട അവസ്ഥയാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അബ്ഷിർ വഴി പരാതിപ്പെടാം എന്നതിനാൽ സമയ നഷ്ടം ഒഴിവാകുമെന്നത് വലിയ ആശ്വാസമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa