മഖാം ഇബ്‌റാഹീമിന്റെ അകത്ത് എന്താണുള്ളത്
വിശുദ്ധ മക്കയിൽ പോയവർ നേരിട്ടും പോകാത്തവർ ചിത്രങ്ങളിലുമെല്ലാം കണ്ടിരിക്കും കഅബയുടെ വാതിലിനു നേരെയായി മത്വാഫിൽ തന്നെ സ്ഥിതി ചെയ്യുന്ന ഇബ്രാഹീം മഖാം എന്ന സ്വർണ്ണക്കൂട്.
ത്വവാഫ് നിർവ്വഹിച്ച ശേഷം രണ്ട് റകഅത്ത് നമസ്ക്കരിക്കൽ ഇതിൻ്റെ പിറകിൽ ആയിരിക്കൽ ശ്രേഷ്ടകരമാണ്. തിരക്ക് കാരണമോ മറ്റോ പിറകിൽ വെച്ച് നമസ്ക്കരിക്കാൻ സാധിച്ചില്ലെങ്കിൽ മസ്ജിദുൽ ഹറാമിൽ എവിടെ വെച്ചും നമസ്ക്കരിക്കാം.
മഖാമു ഇബ്രാഹിം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വർണ്ണക്കൂടിൻ്റെ ഉള്ളിൽ പ്രവാചകനായ ഇബ്രാഹീം നബി (അ) ൻ്റെ കാൽപ്പാടുകൾ പതിഞ്ഞ ഒരു കല്ല് വെള്ളി ആവരണം ചെയ്ത രീതിയിൽ സ്ഥാപിച്ചതായി കാണാൻ സാധിക്കും.
വിശുദ്ധ കഅബാലയത്തിൻ്റെ നിർമ്മാണ വേളയിൽ ഓരോ കല്ലും വെക്കുന്നതിനനുസരിച്ച് കഅബയുടെ ഉയരം കൂടിയപ്പോൾ മഖാം ഇബ്രാഹീമിൻ്റെ ഉള്ളിലുള്ള ഈ കല്ലിൽ കയറി നിന്നായിരുന്നു ഇബ്രാഹീം നബി കഅബയുടെ നിർമ്മാണം പൂർത്തിയാക്കിയത് എന്ന് ചരിത്രം വെളിപ്പെടുത്തുന്നു.
ഈ കല്ലിൽ നിന്നത് കാരണം ഇബ്രാഹീം നബിയുടെ കാൽപ്പാടുകൾ വ്യക്തമായിത്തന്നെ കല്ലിൽ പതിയുകയായിരുന്നു. മഖാമു ഇബ്രാഹീമിൻ്റെ പ്രത്യേകതയെക്കുറിച്ച് വിശുദ്ധ ഖുർആനിലും പരാമർശിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa