Sunday, November 24, 2024
Riyadh

പി. എസ്. വി. റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ 2019-20 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ത ക്ലാസിക് ഓഡിറ്റോറിയത്തിൽ നട ന്ന വിഷു ആഘോഷങ്ങൾക്ക് ശേഷമാണ്വി പുലമായ ജനറൽ ബോഡിയോഗം നടന്നത്. പ്രസിഡന്റ് വിനോദ് വേങ്ങയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഷ്‌റഫ് കവ്വായി സ്വാഗതം പറഞ്ഞു. മുസ്തഫ കവ്വായി ആമുഖ പ്രസംഗം നടത്തി.

തുടർന്ന് കഴിഞ്ഞ ഒരു വർഷം പി. എസ്. വി. നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ്, വാർഷികാഘോഷം, എന്നിവയുടെ പ്രവർത്തനറിപ്പോർട്ടും തുടർന്ന് ഈ വർഷം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു.

കേരളത്തിലുണ്ടായ പ്രളയക്കെടുതിക്ക്‌ എൻ. ആർ. ക്കെ. യുമായി സഹകരിച്ചു നൽകിയ തുകയും ദിയ മോൾ, അനുപമ, എന്നീ കുട്ടികൾക്ക് നൽകിയ സാമ്പത്തിക സഹായവും ജോലിപരമായും എക്സിറ്റിലും പോയ ആൾക്കാർക്കുള്ള
എയർ ടിക്കറ്റും മറ്റുള്ളവരുടെ സഹായവും ഉൾപ്പെടെ മൂന്നു ലക്ഷത്തിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായത് സംഘടനയുടെ മികച്ച നേട്ടമാണെന്ന് യോഗം വിലയിരുത്തി. ട്രഷറർ സുധീർ കൃഷ്ണൻ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് യോഗത്തിന്റെ ചുമതല ഏറ്റെടുത്ത രക്ഷാധികാരി മുസ്തഫകവ്വായി, ഭാസ്കരൻ, പദ്മനാഭൻ കരിവെള്ളൂർ എന്നിവർ പുതിയ പ്രസിഡന്റ് ആയി അഷ്‌റഫ് കവ്വായി, ജനറൽ സെക്രട്ടറി ഹരീന്ദ്രൻ ഹരീന്ദ്രൻ കയറ്റുവള്ളി, ട്രഷറർ രഞ്ജിത്, ജനറൽ കൺവീനർ ബിനു ബാലകൃഷ്ണൻ, എന്നിവരെ തെരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ് ചെയർമാൻ വിനോദ് വേങ്ങയിൽ, വൈസ് ചെയർമാൻ പദ്മനാഭൻ, ഭാസ്കരൻ, ജനാർദനൻ, വെൽഫെയർ കൺവീനർ സത്യൻ കനാകീൽ, അഷ്‌റഫ് പടന്ന, വൈസ് പ്രസിഡന്റ് ഗോപിനാഥ് സംസാരി, മധു എടച്ചേരി, ജോയിന്റ് സെക്രട്ടറി മുരളി സംസാരി, നൗഷാദ്, ജോയിന്റ് കൺവീനർ ലെജീഷ് ജനാർദനൻ, എഫ്.സി. മാനേജർ പവിത്രൻ പയ്യാടക്കത്ത്, എഫ്. സി. കൺവീനർ സുധീർ കൃഷ്ണൻ, എന്നിവർ മറ്റ്‌ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് മെമ്പർമാർ ആയി മുസ്തഫ കവ്വായി, ഇസ്മായിൽ കരോളം, അബൂബക്കർ, സുരേഷ് കണ്ണൻ, രാജീവൻ, രാജേഷ് കുഞ്ഞി മംഗലം, അനിൽ മാട്ടൂൽ, രാജൻ പെരളം, അബ്ദുള്ള പൊന്നിച്ചി എന്നിവരെയും തെരഞ്ഞെടുത്തു. മുരളി നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa