അഹമ്മദ് സാജുവിന് പുളിക്കൽ കെഎം സിസി സ്വീകരണം നൽകി
ജിദ്ദ : ഉംറ നിർവഹിക്കാനെത്തിയ എം എസ് എഫ് ദേശീയ ഉപാധ്യക്ഷൻ പിവി അഹമ്മദ് സാജുവിന് പുളിക്കൽ പഞ്ചായത്തു കെഎം സിസി സ്വീകരണം നൽകി . സ്വീകരണ പരിപാടി കമ്മിറ്റി ചെയർമാൻ കെ പി അബ്ദുറഹിമാൻ ഹാജി അദ്യക്ഷത വഹിച്ചു .
മലപ്പുറം ജില്ലാ കെഎം സിസി ചെയർമാൻ ബാബു നഹ്ദി കൊട്ടപ്പുറം ഉദഘാടനം ചെയ്തു . കെ എൻ എ ലത്തീഫ് , കൊണ്ടോട്ടി മണ്ഡലംകെഎം സിസി പ്രസിഡന്റ് നാസർ ഒളവട്ടൂർ , ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ അയക്കോടൻ , പി എൻ സി ഹസ്സൻ, കുഞ്ഞുമുഹമ്മദ് ഒളവട്ടൂർ, സിദീഖ് ഒളവട്ടൂർ , നൗഫൽ മേച്ചേരി ,പി എൻ സി സലാം, സലിം നീറാട്, ഗഫൂർ ബാബുട്ടി, അർഷാദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശരീഫ് നീറാട് സ്വാഗതവും, സെക്രട്ടറി റാഷിദ് കെ പി നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa