Sunday, September 22, 2024
Jeddah

ഇ.എം.ഇ.എ ഹോസ ഇഫ്്താർ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ ‘ഇ.എം.ഇ.എ ഹോസ’യുടെ ആഭിമുഖ്യത്തിൽ ഇഫ്്താർ സംഗമം സംഘടിപ്പിച്ചു.

റാറ അവീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ജംഷാദ് ഷാനു അധ്യക്ഷത വഹിച്ചു. എ.ടി ബാവ തങ്ങൾ ഉദ്ഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. റഫീഖ് മാങ്കായി, റഹ്്മത്തലി എരഞ്ഞിക്കൽ, ശംസീർ നീറാട് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷാഹിദ് കളപ്പുറത്ത് സ്വാഗതവും നൗഷാദ് ബാവ  നന്ദിയും പറഞ്ഞു.

എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി, ജില്ലയിൽ മികച്ച നേട്ടം കൈവരിച്ച സ്കൂളിനുള്ള പൂർവ്വ വിദ്യാർഥികളുടെ ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി. അംഗങ്ങൾക്കായി  തെരഞ്ഞെടുപ്പ് പ്രവചന മത്സരവും സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് എർപ്പെടുത്താനും തീരുമാനിച്ചു. കെ.എം അനസ് പുളിക്കൽ ഖിറാഅത്ത് നടത്തി. ഇർഷാദ് കളത്തിങ്ങൽ, ശമീർ നീറാട്, സിറാജ് പേങ്ങാട്, അഫ്സൽ മായക്കര, ഷാജി തുറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q