Sunday, November 24, 2024
Saudi ArabiaTop Stories

30 ഫന്നി പ്രൊഫഷനുകളിലുള്ള ഇഖാമകൾ പുതുക്കാൻ ഇനി സർട്ടിഫിക്കറ്റ് വേണ്ടി വരും

സൗദിയിലെ നിരവധി പ്രവാസികൾക്ക് വലിയ തിരിച്ചടിയായിക്കൊണ്ട് 30 ഫന്നി (ടെക്നിക്കൽ) പ്രഫഷനുകൾ കൂടി സൗദി എഞ്ചിനീയറിംഗ് കൗൺസിൽ ജവാസാത്തുമായി ലിങ്ക് ചെയ്തു. ഇതോടെ ഇനി ഈ 30 പ്രഫഷനുകളുള്ള ഇഖാമകൾ പുതുക്കാൻ അംഗീകൃത സർട്ടിഫിക്കറ്റ് ആവശ്യമായി വരും. അല്ലെങ്കിൽ പ്രഫഷൻ മാറ്റം നിർബന്ധമാകും.

wadi qanthan, tanuma- saudi arabia

താഴെ കൊടുത്ത 30 പ്രഫഷനുകളാണു എഞ്ചിനീയറിംഗ് കൗൺസിൽ ജവാസാത്തുമായി ലിങ്ക് ചെയ്തത്.

ഫന്നി ഇലക്ത്രോണിയാത്, ഫന്നീ ഹാസിബ് ആലി, ഫന്നി കഹ്റുബാ, ഫന്നി തിലിഫോനാത്ത്, ഫന്നീ ഹാതിഫ് സയാറ, ഫന്നി ഹിന്ദിസ ഇതിസാലാത്, ഫന്നി ഇലക്ത്രോണി തെലിഫിസിയൂനി,

wadi qanthan- tanuma, saudi Arabia

ഫനി ഇലക്റ്റ്രോണി ഇർസാൽ ഇദാഇ, ഫന്നി ഇലക്ട്രോണി അജ്ഹിസ തഹ്കും, ഫനീ ഇലക്റ്റ്രോണി സ്വിയാന തിലിഫൂനി, ഫന്നി അജ്ഹിസ ത്വിബിയ, ഫനീ ഇലക്ട്രോണി ഇതിസാലാത്, ഫനീ കഹ്റുബാഇ മോൾഡാറ്റ് വ മോതറാത് ത്വാഇറ, ഫനി അജ്ഹിസ ഇൻദാർ ഹരീഖ് ഫീ തഹ് ലിയതും മിയാഹ് അൽ മാലിഹ, ഫനീ ഫീ ഇതിസാലാത് സിൽകിയ വലാ സിൽകിയ ആം,

fursan saudi

ഫന്നി ഫി ഹിന്ദിസതുൽ കഹ്റുബാഇയ ആം, ഫന്നി കഹ്റുബാഇ അജ്ഹിസ ദഖീഖ, ഫന്നി കഹ്രുബായി സ്വിയാനതുൽ ആലാത്, ഫനീ കഹ്രുബാഇ തംദീദാത്, ഫനീ കഹ്രുബാഇ ഖിദ്മാതുൽ മുഷ്തരികീൻ, ഫനീ കഹ്രുബാഇ കേബ്ലാത് അർളിയ, ഫനീ കഹ്രുബാഇ ഖുതൂത് ഹവാഇയ,

fursan saudi

ഫനീ മഹത്വാത് തഹ് വീൽ തശ്ഗീൽ വ സിയാന, ഫനീ മഹതാത് തഹ് വീൽ വ തർകീബ്, ഫനീ മഹതാത് തൗലീദ് തശ്ഗീൽ വ സിയാന, ഫനീ മഹത്വാത് തൗലീദ് വ തർകീബ്, റുസാം തസ്വാമീം കഹ്രുബാഇയ, റുസാം ഇലക്ട്രോണി, റുസാം മെകാനികി, റുസാം കഹ്രുബാഇ .

wadi rum- Tabuk, saudi

മുകളിൽ കൊടുത്ത 30 പ്രഫഷനുകൾ പുതുക്കണമെങ്കിൽ ഇനി സൗദി എഞ്ചിനീയറിംഗ് കൗൺസിൽ അംഗീകാരം വേണ്ടി വരും. അതിനു അംഗീകൃത സർട്ടിഫിക്കറ്റുകൾ നിർബന്ധമാണു താനും.

jibalusuda, Aseer-saudi

പ്രഫഷൻ മാറ്റം എളുപ്പമായ സമയത്ത് നിരവധി പ്രവാസികൾ വിസിറ്റിംഗ് വിസയും മറ്റും വേഗത്തിൽ ലഭിക്കാനും പെട്ടെന്ന് സൗദിവത്ക്കരണം വരില്ലെന്ന ധാരണയിലും നിരവധി ഫന്നി പ്രഫഷനുകളിലേക്കായിരുന്നു ഇഖാമ മാറ്റിയത്. ഭൂരിപക്ഷവും സർട്ടിഫിക്കറ്റുകൾ ഇല്ലാതെയായിരുന്നു മാറിയത് എന്നതിനാൽ പുതിയ നിയമം വലിയ തലവേദനയാകും.

ഫന്നീ ഹാസിബുൽ ആലി അഥവാ കംബ്യൂട്ടർ ടെക്നീഷ്യൻ പ്രഫഷനിൽ ജിദ്ദയിൽ ജോലി ചെയ്യുന്ന ഒരു മലയാളി സുഹൃത്ത് ഇന്ന് ഇഖാമ പുതുക്കാൻ ശ്രമിച്ചപ്പോൾ സർട്ടിഫിക്കറ്റ് ചോദിക്കുന്നതിനാൽ ഇഖാമ പുതുക്കാൻ സാധിച്ചില്ലെന്ന് അറിയിച്ചു. ഇനി അദ്ദേഹം പ്രഫഷൻ മാറ്റിയതിനു ശേഷം ഇഖാമ പുതുക്കാനാണു ശ്രമിക്കുന്നതെന്നും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്