Saturday, September 21, 2024
Social

മീ ടൂ; തന്പുകളുറങ്ങാത്ത രാത്രികൾ – അഷ്റഫ് ആളത്ത്

മരുഭൂമിയിലെ രാക്കാറ്റിൽ ഒറ്റക്കൊരു തമ്പ് വിറകൊണ്ട് നിന്നു.
നിലാവുണങ്ങുന്ന വെളിച്ചത്തിലേക്ക് പുലരി പരക്കുകയാണ്.
കറുത്ത ആകാശം ചാരമണിഞ്ഞതുപോലെ നരച്ച നിറത്തിലേക്ക് വഴിമാറിനിന്നു.
അയാള്‍ ഒട്ടകപ്പുറത്തിരുന്ന്കൊണ്ട് തന്നെ, തല ചെരിച്ചു തമ്പിനു ചുറ്റും ദൃഷ്ടിയെറിഞ്ഞു.
ഇല്ല ആരും പരിസരത്തില്ല.
എന്നാലും ഉള്ളിലൊരു സംഭ്രമം തോന്നി.
താന്‍ ഒരു സ്ത്രീയിലേക്കല്ല,
പുതിയ അനുഭവങ്ങളിലേക്കാണ് പോകുന്നത്.
അയാൾ മുതുകിൽ നിന്നിറങ്ങിയപ്പോൾ ഒട്ടകം, കൃതിക്ഞ്ഞതാ പൂർവ്വം ചിനച്ചു.
എന്നിട്ടത് യജമാനൻറെ കഴുത്തില്‍ സ്നേഹത്തോടെ മുഖമുരസി.
കൂടാരത്തിൻറെ കവാടം
വിരികൊണ്ട് മറച്ചിരുന്നു.
പക്ഷേ,സാക്ഷ കെട്ടിയിരുന്നില്ല.
അയാളൊന്ന് സന്ദേഹിച്ചു.
പിന്നെ പതുക്കെ പതിഞ്ഞ് മുരടനക്കിയിട്ട് വിരി വകഞ്ഞു മാറ്റി തലകുനിച്ചു ഖൈമയുടെ പള്ളിയറയിലേക്ക് കയറി.
ഊദിൻറെ മാസ്മരിക ഗന്ധം നാസാന്ധരങ്ങളിൽ നിറഞ്ഞു.
തിലോത്തമ കാത്തിരിക്കുന്നുണ്ടായിരുന്നു.
നിവര്‍ന്ന പുറം.
മുനിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തിൽ അവളുടെ ദേഹം തിളങ്ങി.
അയാൾ ശ്വാസമടക്കി നിന്നുപോയി.
സാധാരണ അണിയാറുള്ള പട്ടു പുടവയല്ല,
പച്ചനിറത്തിലുള്ള പാവാടയാണ് അണിഞ്ഞിരിക്കുന്നതെന്ന് അവള്‍ എഴുന്നേറ്റു നിന്നപ്പോള്‍ അയാള്‍ കണ്ടു.
അവള്‍ കണ്ണില്‍ മഷിയെഴുതിയിരുന്നു.
മുടി ചീകി കഴുത്തിന്റെ പിന്നില്‍ കെട്ടിെവച്ചിരുന്നു.
കാതുകളില്‍ അറേബ്യൻ കൊത്തുപണികളുള്ള വലിയ കമ്മലുകള്‍,
പേർഷ്യൻ പാനൂസിൻറെ നുറുങ്ങു വെട്ടത്തിൽ കഴുത്തിലെ ചെത്താത്ത വജ്രക്കല്ല് കണ്ണ് പൊത്തിക്കളിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല.
അവള്‍ അയാളിലേക്ക് ഏതാനും ചുവടുകള്‍ വെച്ചു,
ചൂണ്ടുവിരലിന്റെ തുമ്പ് കൊണ്ട് താടിരോമങ്ങളെ തലോടി.
അയാൾ വിറപൂണ്ടു നിന്നു.
‘വരൂ,’ അവള്‍ പറഞ്ഞു.
പൂ പാടം വിളഞ്ഞ മെത്തയിലേക്ക് അവള്‍ അയാളെ ക്ഷണിച്ചു.
അവളുടെ അരക്കെട്ടിന്റെ ചലനം ശ്രദ്ധിച്ച അയാളുടെ വായ വരണ്ടുപോയി.
അവള്‍ അരയില്‍ ചുറ്റിയിരുന്ന പച്ചപ്പാവാടയുടെ തുമ്പില്‍ എത്തിപ്പിടിച്ച് അയാള്‍ പതുക്കെ വലിച്ചു.
ആ പുടവ അവളുടെ കാല്ക്കല്‍ ഒരു പച്ചത്തടാകമായി രൂപപ്പെട്ടു.
അപ്പോൾ അയാൾ ആദ്യമായൊരു പെണ്ണുടലിന്റെ വടിവുകള്‍ കണ്ടു.
തന്റെ ശരീരം അയാള്‍ക്കു മനസ്സു നിറയ്ക്കുന്നതിനായി വിട്ടുകൊടുത്ത് അവള്‍ അയാളുടെ കൈകളിലേക്ക് ചെന്നു.
അയാള്‍ ശക്തമായി ശ്വാസമെടുത്തു.
‘റാനിയാ’
മുഴക്കമുള്ള മന്ത്രണംപോലെ അയാള്‍ വിളിച്ചു.
അവളുടെ കൂടാരത്തിലേക്ക് കടന്നുവന്നതിനുശേഷം അയാള്‍ ഉച്ചരിച്ച ആദ്യവാക്കായിരുന്നു അത്.
ആ വിളി ആത്മാവിലാരോ മയില്‍പ്പീലിയുഴിയുന്നതുപോലെയാണവള്‍ക്കനുഭവപ്പെട്ടത്.
‘ഉം,’ അവള്‍ മന്ത്രിച്ചു.
പിന്നെ പിന്നെ അനേകമനേകം നിർവൃതികൾ തുളുമ്പുന്ന ആഹ്ലാദാനുഭവങ്ങളിലേക്ക് നിമിഷങ്ങൾ ലയിച്ചു.
അരണി കടഞ്ഞ് ഖനിയില്‍ മരുഭൂമിയിലുണ്ടാക്കിയ അഗ്‌നിയെക്കുറിച്ച് അവളോര്‍ത്തു.
സമാഗമത്തിന്റെ ആനന്ദാതിരേകം ഉപേക്ഷിക്കുവാനാകാതെ
അവൾ തന്റെ മുഖം അയാളുടെ കഴുത്തില്‍ ചേര്‍ത്തുവെച്ചു.
മഷി ഉലഞ്ഞ കരിനീല കണ്ണുകളിൽ കാമജലം കിനിഞ്ഞു.
പാദങ്ങള ചുമ്പിച്ചു പോകുന്ന
തിരമാല പോലെ അയാളിൽ അവൾ ഓളങ്ങളായി …..
ആരാരുമറിയാത്ത മണൽ മുനമ്പിലെ വിജനതയിൽ ചൂളമടിക്കുന്ന കുസൃതികാറ്റ്.
പുലരിക്ക് കുറുകേ പതിയേ നീങ്ങുന്ന തണുത്ത മേഘം.
എന്നിട്ടും ദേഹത്തുനിന്നിറ്റുവീഴുന്ന ജലകണികകള്‍, തുടിക്കുന്ന ഹൃദയം, മണൽ തുരുത്തിലെ പ്രശാന്തി.
അങ്ങനെ.. അങ്ങനെ, എത്രനാൾ…എത്രനാൾ…!
എന്നിട്ടിപ്പോൾ …ഒടുക്കം…
വറ്റിത്തീർന്ന അയാളുടെ മടിക്കുത്ത് നോക്കി
ചാനൽ സന്ധ്യയിലിരുന്ന്
ഒരുമ്പട്ടവൾ പുലമ്പുന്നു.
മീ ടൂ …. മീ ടൂ….
– അഷ്റഫ് ആളത്ത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q