വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് നിർബന്ധിത ഓൺലൈൻ രെജിസറ്റ്രേഷൻ; പ്രവാസികൾക്കിടയിൽ ആശങ്ക തീരുന്നില്ല
അടുത്ത വർഷമാദ്യം മുതൽ വിദേശത്ത് പോകുന്ന ഓരോരുത്തരും ഓൺലൈൻ രെജിസ്റ്റ്രേഷൻ നടത്തണമെന്ന വാർത്ത വന്നതിനു ശേഷം പ്രവാസ സമൂഹത്തിനിടയിൽ നിരവധി ആശങ്കകളാണു ഉയർന്നിട്ടുള്ളത്.
വിദേശികളായ ഇന്ത്യക്കാർക്ക് വല്ല പ്രയാസങ്ങളോ മറ്റു അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായാൽ ഇന്ത്യൻ ഗവണ്മെൻ്റിൻ്റെ ഇടപെടൽ എളുപ്പമാക്കലാണു ഇത് വഴി സാധിക്കുക എന്ന അറിയിപ്പ് പലർക്കും ഇപ്പോഴും സ്വീകാര്യമായിട്ടില്ല.
പാസ്പോർട്ട് രണ്ട് കളറായി ഇഷ്യു ചെയ്യാനുള്ള പദ്ധതി സാധിക്കാതെ വന്നപ്പോൾ മറ്റു വല്ല പണിയുമാണോ വരുന്നത് എന്ന് ആശങ്കപ്പെടുന്നവർ ഉണ്ട്. മുഴുവൻ ഡാറ്റകളും ശേഖരിച്ച് വരുമാനത്തിനനുസരിച്ച് ടാക്സ് ഈടാക്കാനുള്ള പദ്ധതിയാണോ ഇതെന്നും ചിലർ ആശങ്കപ്പെടുന്നു. ആധാറിനായി ശേഖരിച്ച ഡാറ്റകൾ ചോർന്നതായി ചില വാർത്തകൾ വന്നത് പോലെ ഇതും പുലിവാലാകുമോ എന്നും പലർക്കും സംശയമുണ്ട്.
എന്നാൽ പ്രവാസികളുടെ ഡാറ്റകൾ ആവശ്യമെങ്കിൽ സർക്കാരുകൾക്ക് പല വിധേയനയും കലക്റ്റ് ചെയ്യാൻ മാർഗമുണ്ടെന്നും കുറുക്ക് വഴി തേടേണ്ട ആവശ്യമില്ലെന്നും പറയുന്നവരും ഉണ്ട്.
ഏതായാലും പുതിയ രെജിസ്റ്റ്രേഷൻ ചെയ്യേണ്ട രീതിയെക്കുറിച്ച് ഉള്ള സംശയ ദൂരീകരണത്തിൽ വ്യാപൃതരാണു പ്രവാസി സമൂഹം ഇപ്പോൾ. പ്രവാസികൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ബോധവത്ക്കരണം നടത്തേണ്ടതുണ്ട് എന്ന് പലരും ആവശ്യപ്പെടുന്നു.
ഇ മൈഗ്രേറ്റ് സൈറ്റിൽ രെജിസ്റ്റ്രേഷൻ ചെയ്യണമെന്ന നിയമം നിലവിൽ ഗൾഫ് അടക്കം 18 രാജ്യങ്ങളിലേക്കാണെങ്കിലും ഭാവിയിൽ മറ്റു രാജ്യങ്ങളിലേക്ക് കൂടെ ബാധകമാകുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ അറേബ്യൻ മലയാളി ഫേസ്ബുക് പേജ് ലൈക് ചെയ്യുക[FBW]
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa