Friday, November 22, 2024
Riyadh

വേ ഓഫ് ലൈഫ്, ഡ്രൈവേഴ്സ് കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിച്ചു.

വേ ഓഫ് ലൈഫ് റിയാദിലെ ആദ്യത്തെ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ മൂന്നാം വാർഷിക സമ്മേളനം, അസീസിയ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. റിയാദ് കലാഭവന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളും കലാ സന്ധ്യയും അരങ്ങേറി. പ്രസിഡന്റ് സിയാദ് കായംകുളത്തിന്റ അദ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം, താജ് ഗോൾഡ് സ്റ്റോർ എംഡി ഷാജഹാൻ കല്ലമ്പലം ഉത്ഘാടനം ചെയ്തു.

siyad.jpg
ഫോട്ടോ: ജോജി കൊല്ലം

സത്താർ കായംകുളം (ഫോർകാ ചെയർമാൻ ), അഷറഫ് വടക്കേവിള (NRK ഫോറം ചെയർമാൻ ), ജയൻ കൊടുങ്ങല്ലൂർ (മാധ്യമ പ്രവർത്തകൻ ), ഷംനാദ് കരുനാഗപ്പള്ളി ( മാധ്യമ പ്രവർത്തകൻ ) ലത്തീഫ് തെച്ചി (പ്ലീസ് ഇൻഡ്യാ ചെയർമാൻ ), സാമൂഹിക പ്രവത്തകരായ ശിഹാബ് കൊട്ടുകാട്, വിജയൻ നെയ്യാറ്റിൻകര, ജോൺസൺ മാർക്കോസ്, തുടങ്ങിയവർ സംസാരിച്ചു.

Hashim Abbas.jpg
ഫോട്ടോ: ജോജി കൊല്ലം

തുടർന്ന് ജനറൽ ബോഡി കൂടുകയും തിരികെ നാട്ടിലേക്ക് പോകുന്ന വേ ഓഫ് ലൈഫ് അംഗങ്ങളൾക്ക് പുനരതിവാസ പാക്കേജ് ഉൾപ്പെടെ ക്ഷേമത്തിനായി വിപുലമായ കർമ്മ പദ്ധതി തയ്യാറാകുകയും, പുതിയ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. സിയാദ് കായംകുളം (പ്രസിഡന്റ് ), ഷെജീർ കലവറ(സെക്രട്ടറി ), സെയ്ദ് വല്ലപ്പുഴ (ട്രഷറർ), ബഷീർ വയനാട് ( വൈസ് പ്രസിഡന്റ്), സജി കൊല്ലം (ജോയിന്റ് സെക്രട്ടറി), റഷീദ് കാന്തപുരം, റിയാസ് ഹരിപ്പാട്, അബ്ദുറസാഖ് കോഴിക്കോട്, സാഗർ തിരുവനന്തപുരം, മുജീബ് കൊല്ലം, ഷൗക്കത്ത് നിലമ്പൂർ, നൗഷാദ് കണ്ണൂർ, എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa