കുവൈത്തിൽ ആശ്രിത വിസ തൊഴിൽ വിസയാക്കുന്നതിന് വിലക്ക് വന്നേക്കും
ആശ്രിത വിസകൾ തൊഴിൽ വിസയാക്കുന്നത് വിലക്കുന്ന നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവിൽ ആശ്രിതർക്ക് തൊഴിൽ വിസകളിലേക്ക് മാറാൻ സാധിക്കും. എന്നാൽ വിദേശികളുടെ റെസിഡൻസ് സ്റ്റാറ്റസ് ഉള്ള അവസ്ഥയിൽ നിന്ന് മാറ്റാതിരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി ഇത് അവസാനിപ്പിക്കാനാണു അധികൃതർ ആലോചിക്കുന്നത്.
കുവൈത്തിൽ സ്വദേശിവത്ക്കരണ പ്രക്രിയകൾ വിവിധ മേഖലകളിലായി മുന്നോട്ട് പോയിക്കൊണ്ടിരിക്കെ തൊഴിൽ മേഖലകളിലെ വിദേശികളെ നിയന്ത്രിക്കാനും ഇത് സഹായകരമാകും അധികൃതർ കണക്കു കൂട്ടുന്നത് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa