കമ്പനി ഉടമകൾ മുങ്ങി; 70 മലയാളികൾ ദുരിതക്കയത്തിൽ
വെബ്ഡെസ്ക്: അബുദാബി മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ വസീത എമിറേറ്റ്സ് കാറ്ററിംഗ് സർവീസസ് കമ്പനി തൊഴിലാളികൾ ഉടമസ്ഥർ മുങ്ങിയതിനാൽ ദുരിതത്തിലായി. കഴിഞ്ഞ 7 മാസങ്ങളായി ശംബളമില്ലാതെ 70 മലയാളികളടക്കം 400 ഓളം തൊഴിലാളികളാണു ജീവൻ നില നിർത്താൻ തന്നെ പാടു പെടുന്നത്.
കഴിഞ്ഞ എട്ട് വർഷങ്ങളായി മറ്റുള്ളവർക്ക് രുചികരമായ ഭക്ഷണങ്ങൾ തയ്യാർ ചെയ്ത് വിതരണം ചെയ്ത ഇവർ ഇന്ന് ഒരു നേരത്തെ വിശപ്പടക്കാൻ മറ്റുള്ളവരോട് യാചിക്കേണ്ട അവസ്ഥയിലാണുള്ളത്.
വിസ കാലാവധി കഴിഞ്ഞവരും, കംബനിക്കെതിരെ കേസ് കൊടുത്തവരും, രാജിക്കത്ത് നൽകിയവരുമെല്ലാം ഇവരിലുണ്ട്.
താമസിക്കുന്ന ക്യാമ്പിൻ്റെ വാടക നൽകാത്തതിനാൽ അടുത്ത അഞ്ച് ദിവസത്തിനകം ക്യാംബ് ഒഴിയണമെന്ന് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്ക് ഇവിടെ വൈദ്യുതി കട്ടാക്കിയപ്പോൾ പോലീസെത്തി പുന:സ്ഥാപിക്കുകയായിരുന്നു.
ഒരു യു എ ഇ പൗരനും ജോർദ്ദാനികളായ രണ്ട് സഹോദരങ്ങളും ചേർന്ന് നടത്തിയിരുന്ന കംബനിയായിരുന്നു ഇത്. മിലിറ്ററി കാംബിലേക്കുള്ള ഭക്ഷണങ്ങൾ എത്തിക്കുന്നതിനുള്ള കരാർ സർവീസിലെ അപര്യാപ്തത മൂലം നഷ്ടപ്പെട്ടത് മുലമാണു കംബനി നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa