ഖത്തറിലെ പുതിയ നികുതികൾ വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സഹായകരമാകും
ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കൾക്ക് ഏർപ്പെടുത്തിയ പ്രത്യേക നികുതി ഖത്തറിൻ്റെ 2030 ലേക്കുള്ള ദേശീയ വികസന ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനു സഹായകരമാകുമെന്ന് ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അഭിപ്രായപ്പെട്ടു.
പ്രകൃതി വാതകാധിഷ്ഠിതമായ സംബദ് വ്യവസ്ഥയിൽ നിന്ന് മോചനം നേടാൻ ഇത് രാജ്യത്തെ സഹായിക്കും. ഭാവിയിൽ ബദൽ വരുമാനങ്ങൾ ആവശ്യമാകുമെന്നതിനാൽ ഇതിനുള്ള മാർഗങ്ങൾ തേടൽ ടാക്സ് അതോറിറ്റിയുടെ ബാധ്യതയാണെന്നും ജിടിഎ അറിയിച്ചു.
ഈ വർഷം മുതലാണു ആരോഗ്യത്തിനു ഹാനികരമാകുന്ന ഭക്ഷ്യവസ്തുക്കൾക്കും പുകയില പോലോത്തവക്കും പ്രത്യേക നികുതി ഏർപ്പെടുത്താൻ ഖത്തർ തീരുമാനിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa