Sunday, November 24, 2024
Saudi ArabiaTop Stories

പാർക്കിംഗ് ഏരിയയിൽ 7 മിനുട്ട് ഫീസില്ലാതെ നിർത്താം: മക്ക മുനിസിപ്പാലിറ്റി

പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങൾക്ക് 7 മിനുട്ട് ഫീസ് നൽകാതെ നിർത്താൻ അനുമതിയുണ്ടെന്ന് മക്ക മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

പാർക്കിംഗ് ടിക്കറ്റ് എടുക്കാതെ 7 മിനിട്ടിലധികം പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിർത്തിയാൽ അയാൾക്ക് പിഴ ഈടാക്കും.

ഒരു ജോലിക്കാരൻ പാർക്കിംഗ് ഏരിയയിൽ റോന്ത് ചുറ്റും. ഒരു വാഹനം ടിക്കറ്റില്ലാതെ 7 മിനിട്ടിലധികം നിർത്തിയിട്ടതായി അയാൾക്ക് ബോധ്യപ്പെട്ടാൽ നംബർ പ്ളേറ്റ് ഫോട്ടോ എടുക്കും. ശേഷം വാഹന ഉടമക്ക് പിഴ അടക്കൽ നിർബന്ധമാകും.

പാർക്കിംഗ് ടിക്കറ്റ് ഇഷ്യു ചെയ്യുന്നതിനു സൗജന്യമായി 7 മിനിട്ട് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്