Tuesday, September 24, 2024
Saudi Arabia

ഫഹദിന്റെ മൃതദേഹം മക്കയിൽ കബറടക്കി

മക്ക : റിയാദിൽ നിന്ന് സ്വകാര്യ ഉംറ ഗ്രൂപ്പ് വഴി മക്കയിലെത്തി കുഴഞ്ഞ് വീണു മരിച്ച മലപ്പുറം കാളികാവ് കല്ലംകുന്ന് സ്വദേശി ചോലക്കൽ ഫഹദ് (26 ) ൻറെ മയ്യിത്ത് കഴിഞ്ഞ ദിവസം മക്കയിലെ ജന്നത്തുൽ മു അല്ല ഖബറിസ്ഥാനിൽ മറവ് ചെയ്തു .

ഉംറ നിർവ്വഹിച്ചു മദീനയിലേക്കുള്ള യാത്ര തുടങ്ങുന്നതിനു അല്പം മുംബ് ഫഹദ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് . അഞ്ച് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത വരികയായിരുന്ന ഫഹദിനു ഭാര്യയും ഒരു കുട്ടിയുമുണ്ട് .

മയ്യിത്ത് മറവ് ചെയ്യുന്നതിന് ആവശ്യമാാ രേഖകൾ ശരിയാക്കുന്നതിനും മരണാന്തര കർമ്മങ്ങൾക്കും മക്ക ഐ . സി . എഫ് നേതാക്കളായ ഷാഫി ബാഖവി മീനടത്തൂർ , ജലീൽ മാസ്റ്റർ വടകര , ഉസ്മാൻ കുറുകത്താണി , ഇസ്മായിൽ അഹ്‌സനി പുളിഞ്ഞാൽ , റഷീദ് വേങ്ങര , ഹനീഫ് അമാനി എന്നിവർ നേതൃത്വം നൽകി .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്