സൗദിയിലേക്കുള്ള തൊഴിൽ വിസ കാലാവധി നീട്ടാൻ അനുമതി
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾ ഇഷ്യു ചെയ്യുന്ന തൊഴിൽ വിസകളുടെ കാലാവധി ഒരു വർഷത്തിൽ നിന്ന് രണ്ട് വർഷമായി നീട്ടിയതായി തൊഴിൽ മന്ത്രാലയത്തിൻ്റെ അറിയിപ്പ്.
ഒരു വർഷത്തേക്ക് ഇഷ്യു ചെയ്ത വിസ രണ്ട് വർഷമാക്കി നീട്ടുന്നതിനു പ്രത്യേക ഫീസ് ഈടാക്കില്ലെന്നും അറിയിപ്പിലുണ്ട്.
ഒരു തൊഴിൽ വിസ ഇഷ്യു ചെയ്താൽ ഒരു വർഷത്തിനുള്ളിൽ അത് സ്റ്റാംബ് ചെയ്ത് തൊഴിലാളി സൗദിയിലെത്തേണ്ടതുണ്ടായിരുന്നുവെങ്കിൽ ഇനി രണ്ട് വർഷത്തിനുള്ളിൽ എപ്പോഴെങ്കിലും സ്റ്റാംബ് ചെയ്ത് സൗദിയിലേക്ക് പ്രവേശിച്ചാൽ മതിയാകും.
പുതിയ നിയമം സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇഷ്യു ചെയ്ത വിസകൾ നഷ്ടപ്പെടാതിരിക്കാൻ സഹായകരമാകുകയും തൊഴിൽ വിപണിയിൽ ആവശ്യമായ സജ്ജീകരണങ്ങൾക്കുള്ള സമയവും ആശ്വാസവും നൽകുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa