മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അറവു ശാല പ്രവർത്തനമാരംഭിച്ചു
മിഡിലീസ്റ്റിലെ ഏറ്റവും വലിയ അറവു ശാല കുവൈത്തിലെ കാപിറ്റർ ഗവർണ്ണറേറ്റിൽ പ്രവർത്തനമാരംഭിച്ചു. അൽ മവാഷ് കംബനിയാണു ഉടമസ്ഥർ.
ദിവസവും 100 കംബനികൾക്ക് വേണ്ട അറവ്, അനുബന്ധ സംഗതികൾ പൂർത്തീകരിക്കാനും കുടുംബ സമേതം എത്തുന്നവർക്ക് അറവുകൾ നടത്താനുമുള്ള സൗകര്യം ഇവിടെയുണ്ട്.
94000 സ്ക്വയർ മീറ്റർ ചുറ്റളവിലാണു അറവു ശാല സ്ഥിതി ചെയ്യുന്നത്. 400 വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം , 400 പേർക്ക് നമസ്ക്കരിക്കാനുള്ള പള്ളി ,തുടങ്ങിയവയെല്ലാം ഇതോടനുബന്ധിച്ചുണ്ട്.
മൂന്ന് സമയങ്ങളിലായി 18,000 ആടുമാടുകളെ അറുത്ത് മാംസമാക്കാനുള്ള കപ്പാസിറ്റിയുള്ള ഈ കേന്ദ്രത്തിൽ 500 പുതിയ തൊഴിലവസരങ്ങൾ താമസിയാതെ സൃഷ്ടിക്കപ്പെടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa