കുവൈത്തിൽ നിന്ന് രണ്ട് വർഷത്തിലധികം വിട്ട് നിന്നാൽ ഡ്രൈവിംഗ് ലൈസൻസ് കാൻസലാകും
കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമായുള്ളവർ രണ്ട് വർഷം കുവൈത്തിനു പുറത്ത് താമസിച്ച ശേഷമാണു രാജ്യത്തേക്ക് തിരിച്ചെത്തുന്നതെങ്കിൽ വീണ്ടും പുതിയ ലൈസൻസിനു അപേക്ഷ നൽകണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അൽ സബാഹ് അറിയിച്ചു.
വിദേശി ഡ്രൈവർമാർ, കംബനി പ്രതിനിധികൾ എന്നിവർക്ക് നൽകിയ ഡ്രൈവിംഗ് ലൈസൻസ് അവരുടെ ഐഡി എക്സ്പയർ ആകുന്നതിനും തസ്തിക മാറുന്നതിനും അനുസരിച്ച് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കുവൈത്തിൽ 16,64000 വിദേശികൾക്കാണു കുവൈത്ത് ലൈസൻസ് ഉള്ളത്. 6,24,000 ആണു ലൈസൻസുള്ള കുവൈത്തികളുടെ എണ്ണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa