കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് 55 വയസ്സ് കഴിഞ്ഞവരെ പിരിച്ച് വിടുന്നു
സ്വദേശിവത്ക്കരണം ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിൽ ജോലി ചെയ്യുന്ന 55 വയസ്സ് കഴിഞ്ഞ ഏതാനും പേരെ പിരിച്ച് വിടുമെന്ന് റിപ്പോർട്ട്. നിലവിൽ 55 വയസ്സ് കഴിഞ്ഞ 3707 വിദേശികളാണു ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്നത്.
എന്നാൽ ബദൽ സംവിധാനം പെട്ടെന്ന് സാധ്യമല്ലാത്ത തസ്തികകളിലുള്ള വിദേശികളെ തുടരാൻ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ശൈഖ് ഡോ: ബാസിൽ അൽ സബാഹ് അറിയിച്ചു.
സ്വദേശിവത്ക്കരണത്തിനിടയിലും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഏതാനും ആശുപത്രികളിൽ വിദേശികളുടെ കരാർ പുതുക്കി നൽകാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa