ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

കുവൈത്തിൽ 40 കോടിയുടെ തട്ടിപ്പ് നടത്തിയ രണ്ട് മലയാളികൾ പിടിയിൽ

വെബ് ഡെസ്ക്: കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ വൻ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് മലയാളികൾ കുവൈത്ത് പോലീസ് പിടിയിലായി.

സ്വകാര്യ കമ്പനിയിൽ 40 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തിൽ പെട്ട ഹരിപ്പാട് സ്വദേശി വിച്ചു രവി, ചങ്ങനാശ്ശേരി സ്വദേശി ജയകൃഷ്ണൻ എന്നിവരെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെതത്

തട്ടിപ്പിന്നിരയായ കമ്പനിയുടെ സ്പോൺസരായ സ്വദേശി പൗരൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിച്ച ഇവർ പിന്നീട് കമ്പനിയുടെ വിശ്വസ്തരായി മാറുകയും , ശേഷം കമ്പനിയുടെ കണക്കുകളിൽ കൃത്രിമം കാണിച്ചു 40 കോടിയിലേറെ ഇന്ത്യൻ രൂപയുടെ തട്ടിപ്പ് നടത്തുകയും ചെയതതാണു കേസ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്