കുവൈത്തിൽ ഇൻ്റർനെറ്റ് സർവീസ് ചാർജ്ജ് വർധിക്കും
കുവൈത്തിലെ ഇൻ്റർനെറ്റ് സർവീസ് ചാർജ്ജുകൾ ഉടൻ വർധിക്കും. കുവൈത്ത് കമ്യൂണിക്കേഷൻ മന്ത്രാലയം സർവീസ് ദാതാക്കാൾക്കുള്ള സൗകര്യങ്ങളുടെ വാടക വർധിപ്പിച്ചതാണു കാരണം.
ചില ഭാഗങ്ങളിൽ നിലവിലുള്ളതിനേക്കാൾ 400 ശതമാനം വരെ അധികം പ്രവർത്തനച്ചെലവ് ഇൻ്റർനെറ്റ് സർവീസ് ദാതാക്കൾക്ക് വഹിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്.
മന്ത്രാലയത്തിൻ്റെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലെ ടവർ, പവർ സ്റ്റേഷൻ തുടങ്ങി വിവിധ ഘടകങ്ങൾക്കുള്ള വാടക വർധിപ്പിച്ചതാണു ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് തിരിച്ചടിയായത്. ഇതിൻ്റെ പ്രതിഫലനം സ്വാഭാവികമായും പൊതു ജനങ്ങൾക്കും ബാധിക്കാൻ പോകുകയാണ് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa