ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഇന്ത്യൻ നഴ്സുമാർ അടുത്തയാഴ്ച ജോലിയിൽ പ്രവേശിക്കും
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരായി റിക്രൂട്ട് ചെയ്യപ്പെടുകയും ജോലിയിൽ നിയമിക്കപ്പെടാതെ രണ്ട് വർഷം പ്രയാസപ്പെടുകയും ചെയ്ത ഇന്ത്യൻ നഴ്സുമാരിൽ 73 പേർ അടുത്തയാഴ്ച ജോലിയിൽ പ്രവേശിക്കും. ആകെ 80 പേരായിരുന്നു വന്നിരുന്നതെങ്കിലും ബാക്കിയുള്ള 7 പേരിൽ ചിലർ ആശ്രിത വിസയിലേക്ക് മാറുകയോ നാടണയുകയോ ചെയ്തിരുന്നു.
ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെൻ്റിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഈ നഴ്സുമാർ ദുരിതത്തിലായത്.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ മാസം കുവൈത്ത് സന്ദർശനം നടത്തിയ വേളയിലെ ഇടപെടലാണു ഇപ്പോൾ ഇവർക്ക് ജോലിയിൽ പ്രവേശിക്കാൻ സഹായകരമായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa