നാല് സന്ദർഭങ്ങളിൽ സർവീസ് തുക നൽകാതെ സ്പോൺസർക്ക് നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചു വിടാം
സൗദി തൊഴിൽ മന്ത്രി കഴിഞ്ഞ ദിവസം അംഗീകരിച്ച പുതിയ തൊഴിൽ നിയമ ഭേദഗതിയനുസരിച്ച് ഒരു തൊഴിലാളിയെ നാലു സന്ദർഭങ്ങളിൽ സർവീസ് മണി നൽകാതെ പിരിച്ച് വിടാൻ സ്പോൺസർക്ക് അനുമതിയുണ്ട്:
മുന്നറിയിപ്പുകൾ അവഗണിച്ച് കാരണം കൂടാതെ ഒരു കരാർ വർഷത്തിൽ 15 ദിവസം ജോലിയിൽ ഹാജരാകാതിരിക്കുക
ഒരു കരാർ വർഷത്തിനുള്ളിൽ കാരണം കൂടാതെ വിവിധ സന്ദർഭങ്ങളിലായി 30 ദിവസം ജോലിക്ക് ഹാജരാകാതിരിക്കുക.
തൊഴിലുടമയെയോ മാനേജർമാരെയോ മറ്റു മേധാവികളെയോ ഇൻ്റർനെറ്റ് വഴിയും വാക്കുകൾ കൊണ്ടും അധിക്ഷേപിക്കുകയോ ശാരീരികാക്രമണങ്ങൾ നടത്തുകയോ ചെയ്യുക.
സഹപ്രവർത്തകനെ ശാരീരികമായി ആക്രമിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ സർവ്വീസ് മണി നൽകാതെ തൊഴിലാളിയെ പിരിച്ച് വിടാൻ സൗദി തൊഴിൽ നിയമ പ്രകാരം സ്പോൺസർക്ക് അവകാശമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa