യു എ ഇയിലേക്ക് 2 വർഷത്തെ വിസിറ്റിംഗ് ഡോക്ടർ വിസ പ്രഖ്യാപിച്ചു
വിദേശ ഡോക്ടർമാർക്കും, ഡെൻ്റിസ്റ്റുകൾക്കും, ആൾട്ടർനേറ്റീവ് മെഡിസിൻ പ്രാക്ട്ടിഷനേഴ്സിനും രണ്ട് വർഷത്തെ വിസിറ്റിംഗ് ഡോക്ടർ വിസ അനുവദിച്ച് കൊണ്ട് ദുബൈ ഹെൽത്ത് കെയർ സിറ്റി അതോറിറ്റി പ്രഖ്യാപനം നടത്തി.
3 ക്ളിനിക്കുകളിൽ ഒരേ സമയം പ്രാക്റ്റീസ് ചെയ്യാൻ ഈ വിസയിൽ എത്തുന്നവർക്ക് അനുമതിയുണ്ടാകും. ദുബൈ ഹെൽത്ത് കെയർ സിറ്റി ഫ്രീസോണിലാണു പ്രാക്റ്റീസിനു അനുമതി. ഇങ്ങനെ വിസിറ്റിംഗിലെത്തുന്നവർക്ക് അവരുടെ കുടുംബത്തെയും കൊണ്ട് വരാൻ അനുമതിയുണ്ടാകും.
നിലവിൽ ഫ്രീ സോണിൽ പരമാവധി 6 മാസം വരെ മാത്രമേ വിസിറ്റിംഗിൽ എത്തിയാൽ പ്രാക്റ്റീസിനു അനുമതിയുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa