Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ സിം ദുരുപയോഗം ചെയ്യപ്പെട്ട് ജയിലിലായ മലപ്പുറം സ്വദേശി മോചിതനായി

തൻ്റെ പേരിലുള്ള സിം കാർഡ് മറ്റൊരാൾ ദുരുപയോഗപ്പെടുത്തിയത് മൂലം ജയിലിലായ മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റഫീഖ് അവസാനം മോചിതനായി. 20 ദിവസങ്ങൾ ജയിലിൽ കിടന്ന ശേഷമാണു റഫീഖ് ജയിൽ മോതനായത്.

റിയാദിലെ ഒരു സ്വകാര്യ കംബനിയിൽ ജോലി ചെയ്യുന്ന റഫീഖ് തൻ്റെ ഇഖാമ പുതുക്കാനായി സമർപ്പിച്ചപ്പോൾ അൽബാഹയിലെ ബൽഖർൻ പോലീസ് സ്റ്റേഷനിൽ കേസുള്ളതിനാൽ അവിടെ ഹാജരായി പോലീസ് ക്ളിയറൻസ് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പോലീസ് സ്റ്റേഷനിൽ ഹാജരായ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

റഫീഖിൻ്റെ പേരിലുള്ള സിം കാർഡ് കുറ്റവാളിയായ മറ്റൊരാൾ ഉപയോഗിച്ചതായി റഫീഖിനു മനസ്സിലായി. മുംബ് സിം കാർഡ് വാങ്ങിയപ്പോൾ താൻ നൽകിയ ഇഖാമ കൊപ്പിയാണു ക്രിമിനലുകൾ ദുരുപയോഗം ചെയ്തതെന്ന് മനസ്സിലായ റഫീഖ് സഹ പ്രവർത്തകനായ സഫീർ കരുനാഗപ്പള്ളി മുഖേനെ മലപ്പുറം ജില്ല ഒ ഐ സി സി കമ്മിറ്റി ഭാരവികളെ വിവരം അറിയിച്ചു.

തുടർന്ന് ഒ ഐ സി സി കമ്മിറ്റി ഭാരവാഹികൾ സാമൂഹ്യ പ്രവർത്തകരായ തെന്നല മൊയ്തീൻ കുട്ടി, സജ്ജാദ് ഖാൻ, അഷ്രഫ് വടക്കേവിള, അമീർ പട്ടണത്ത് എന്നിവരുടെ സഹായം തേടുകയും അവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ സഹായങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്തു. ശേഷം അൽബാഹയിലെ സാമൂഹ്യ പ്രവർത്തകൻ അഷ്രഫ് കുറ്റിച്ചൽ ബന്ധപ്പെട്ട വകുപ്പുകളുമായി നിരന്തരമായി ബന്ധപ്പെട്ടാണു റഫീഖിൻ്റെ നിരപരാധിത്വം ബൊധ്യപ്പെടുകയും ജയിൽ മോചിതനാകുകയും ചെയ്തത്.

ഏതെങ്കിൽ വ്യക്തികളുടെ അടുത്ത് നിന്ന് സിം കാർഡുകൾ വാങ്ങുംബോൾ നമ്മുടെ ഇഖാമ കോപ്പി നൽകുന്നത് ചിലപ്പോൾ ദുരുപയോഗപ്പെടാൻ സാധ്യതയുണ്ടെന്ന് ഓർക്കണം. നമ്മുടെ ഐഡിയിലുള്ള സിം കാർഡുകൾ ആരെങ്കിലും വൻ കുറ്റകൃത്യങ്ങൾക്കായി വിനിയോഗിച്ചാൽ അതിൻ്റെ ഭവിഷ്യത്തുകൾ വലുതായിരിക്കും. കഴിയുന്നതും ഔദ്യോഗിക ഔട്ട്ലെറ്റുകളിൽ നിന്ന് തന്നെ സിം കാർഡുകൾ വാങ്ങാൻ ശ്രമിക്കുക.

സൗദിയിൽ ഒരാളുടെ ഐഡി- ഇഖാമ നംബരിൽ എത്ര സിം കാർഡുകൾ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്ന് അറിയുന്നതിനു എളുപ്പ മാർഗ്ഗമുണ്ട്‌. ഈ മാർഗ്ഗം ഉപയോഗിച്ച് ഒരു പരിധി വരെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.

https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspxഎന്ന വെബ്‌സൈറ്റ്‌ വഴി ഒരു ഐഡിയിൽ എത്ര സിം കാർഡ്‌ രെജിസ്റ്റ്രേഷൻ നടത്തിയിട്ടുണ്ട്‌ എന്ന് അറിയാൻ സാധിക്കും.

മേൽ കൊടുത്ത സൈറ്റ്‌ ക്ലിക്ക് ചെയുംബോൾ കാണുന്ന പേജിൽ നിന്നും ഇംഗ്ളീഷ് സെലക്റ്റ് ചെയ്യുക.ശേഷം ഇഖാമ നംബരും ഇഖാമ നമ്പറുമായി ലിങ്ക് ഉള്ള ഒരു മൊബൈൽ നമ്പറും നൽകാനുള്ള കോളങ്ങളിൽ അവ പൂരിപ്പിക്കുക.ശേഷം കാണുന്ന സിംബൽ കൂടെ പൂരിപ്പിച്ച് സെർച്ച് അടിച്ചാൽ ഒരു വേരിഫിക്കേഷൻ കോഡ് നേരത്തെ നൽകിയ മൊബൈൽ നംബരിലേക്ക് മെസ്സേജായി വരും.

ആ നംബർ വെബ്സൈറ്റിൽ കാണുന്ന കോളത്തിൽ ചേർത്ത് continue ക്ളിക്ക് ചെയ്താൽ നേരത്തെ നൽകിയ ഇഖാമ നംബരിൽ രെജിറ്റർ ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നംബരുകളുടെ വിവരങ്ങൾ ലഭിക്കും

നമ്മുടെ ഇഖാമ നംബരിൽ നമ്മളറിയാതെ വല്ല മൊബൈൽ നംബരുകളും ആക്റ്റിവേറ്റ് ആണെങ്കിൽ ഉടൻ തന്നെ മൊബൈൽ കംബനിയുടെ കസ്റ്റ്മർ കെയർ സെൻ്ററുകളിൽ പോയി അവ കാൻസൽ ചെയ്യിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്