Monday, September 23, 2024
Dammam

ഡോ ജോൺസൺ ജോർജിനും, ബൈജു മേലിലക്കും കൊല്ലം പൈതൃകം സ്വീകരണം നൽകി.

ദമ്മാം; പ്രശസ്ത ഹൃദ്‌രോഗ വിദഗ്ദ്ധനും ഗിന്നസ് വേൾഡ് റീകാർഡിനു ഉടമയുമായ ദോ, ജോൺസൺ ജോർജിനും,കോമഡി സ്റ്റാർ സംവിധായകനും, ഏഷ്യാനെറ്റ് പ്രോഗ്രാം വൈസ് പ്രസിഡണ്ടുമായ ബൈജു മേലിലക്കും ദമ്മാം കൊല്ലം ജില്ലാ പൈതൃകം ആദരവ് നൽകി.

ആരാണ് ഞാൻ എന്ന ഒറ്റ സിനിമയിലൂടെ നാൽപ്പത്തിയഞ്ച് വേഷങ്ങൾ ചെയ്തു കൊണ്ടാണ്
ഡോ.ജോൺസൺ ജോർജ് ഗിന്നസ് അവാർഡ് നേടുന്നത്. ആതുര സേവന രംഗത്തും അംബേദ്ക്കർ അവാർഡ്,നെഹ്‌റു അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

കഴിഞ്ഞ പതിനഞ്ചു വർഷമായി ഏഷ്യാനെറ്റ് ടെലിവിഷൻ ചാനലിലൂടെ ആദ്യമായി കോമഡി അവാർഡ് നടപ്പിലാക്കിയതും, കോമഡി സ്റ്റാർ, സരിഗമ, വാൽക്കണ്ണാടി, ഐഡിയ സ്റ്റാർ സിംഗർ, മിന്നും താരം , എന്നീ പരിപാടികൾ സംവിധാനം ചെയ്തു അവതരിപ്പിചു കൊണ്ട് രണ്ടു സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയ ബിജു മേലില നിലവിൽ ഏഷ്യാനെറ്റ് പ്രോഗ്രാം വൈസ് പ്രസിഡണ്ടായി സേവനം തുടരുന്നു.

ദമ്മാം റോസ് ഹാളിൽ കൂടിയ യോഗത്തിൽ പൈതൃകം പ്രസിഡണ്ട് സലിം ചാത്തന്നൂർ ഡോ ജോൺസൺ ജോർജിന് ഉപഹാരം കൈമാറി. ജന. ഹുസ്സൈൻ പറമ്പിൽ, വൈസ് പ്രസിഡണ്ട് ഷംസ് പനക്കാട്ടു എന്നിവർ ചേർന്ന് ബൈജു മേലില യെ മൊമെന്റോ നൽകി ആദരിച്ചു. ലോക കേരള സഭ അംഗവും പൈതൃകം രക്ഷാധികാരിയുമായ ആൽബിൻ ജോസെഫ്, എയർ ബ്ലാസ്റ്റ്, സി ഇ ഓ, ബിനു ജോർജ്, നാസ് വക്കം, സാജിദ് ആറാട്ടുപുഴ, പി ടി അലവി, നൗഷാദ് ഇരിക്കൂർ, ആലിക്കുട്ടി ഒളവട്ടൂർ, അശ്റഫ് ആളത്ത്, ഫൈസൽ, ഉമർ ഫാറൂഖ്, മാലിക് മക്ബൂൽ, നജുമുന്നിസ, ഇ എം കബീർ, എന്നിവർ സംസാരിച്ചു. സിനിമയുടെ പ്രധാന ഭാഗങ്ങൾ വേദിയിൽ പ്രദർശിപ്പിച്ചു, ലീന നൗഷാദ്, അൻസാരി ബസ്സാം, അനസ് ബഷീർ, ജിജോ മാത്യു, സത്താർ കല്ലുവാതുക്കൽ, അൻസാർ ബഷീർ, നാസർ കരാട്ടെ, എന്നിവർ പരിപാടി നിയന്ത്രിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q