സൗദിയിലെ മൂന്ന് മേഖലകളിൽ മഞ്ഞ് വിഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്
സൗദിയിലെ മൂന്ന് മേഖലകളിൽ അടുത്ത സമയങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകാൻ സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
നോർത്തേൺ ബോഡറിലും, അൽ ജൗഫിലും, തബൂക്കിലും താപ നില കുറയുകയും ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നുമാണു മുന്നറിയിപ്പിൽ പറയുന്നത്.
ശനിയാഴ്ച വരെ സൗദിയുടേ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
