സുഹൃത്തിന്റെ ചതിയിൽ പെട്ട് ജയിലിലായ ഇന്ത്യക്കാരൻ മോചിതനായി
സുഹൃത്തിനെ വിശ്വസിച്ച് കുവൈത്തിലേക്ക് പാർസൽ കൊണ്ട് പോയി നിരോധിത മരുന്ന് കടത്ത് കേസിൽ പിടിയിലായ ഇന്ത്യക്കാരൻ അവസാനം ജയിൽ മോചിതനായി.
ഉഡുപ്പിക്കാരനായ 40 കാരനായിരുന്നു കഴിഞ്ഞ വർഷം മെയ് മാസത്തിൽ വെക്കേഷൻ കഴിഞ്ഞ് തിരികെ പോകുംബോൾ സുഹൃത്ത് നൽകിയ പാർസലുമായി കുവൈത്തിൽ വിമാനമിറങ്ങിയപ്പോൾ പിടിയിലായത്.
കുവൈത്ത് അധികൃതരെ ഇയാളുടെ നിരപരാധിത്വം ബോധിപ്പിക്കാൻ സാധിച്ചത് മൂലമാണു ഇയാൾക്ക് ജയിൽ മോചനം സാധ്യമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്ത സുഹൃത്തുക്കൾ നൽകുന്നതായാലും പാർസലുകളും മറ്റു വിശദമായി പരിശോധിക്കാതെ ഒരിക്കലും ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ട് പോകരുതെന്ന് സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
