Saturday, March 7, 2026
Saudi ArabiaTop Stories

രണ്ട് സൗദി പൗരന്മാരെ വധ ശിക്ഷക്ക് വിധേയരാക്കി

മക്ക പ്രവിശ്യയിലും അൽബാഹയിലുമായി രണ്ട് സൗദി പൗരന്മാരെ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇബ്രാഹിം ബിൻ നാസർ മുദ്ഷൽ എന്നയാളെ മുഹമ്മദ് ബിൻ നാസർ സഅദ് എന്ന സൗദി പൗരനെ വെടി വെച്ച് കൊലപ്പെടുത്തിയതിനും അബ്ദുല്ല ബിൻ ഹജരി ജാബിർ എന്നയാളെ സുൽത്താൻ ബിൻ ളയ്ഫുല്ലാഹ് എന്ന സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയതിനുമാണു വധ ശിക്ഷക്ക് വിധേയരാക്കിയത്.

വധ ശിക്ഷ നൽകാനുള്ള ക്രിമിനൽ കോർട്ടിൻ്റെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനാൽ ശിക്ഷ നടപ്പാക്കുന്നതിനു റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്