വെള്ളിയാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപനില മൈനസ് ഡിഗ്രിയാകുമെന്ന് പ്രവചനം
രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ അനുഭവപ്പെട്ട പൊടിക്കാറ്റിനു പിറകെ താപ നില തീരെ കുറഞ്ഞ് മൈനസ് 3 ഡിഗ്രി വരെ എത്തുമെന്ന് കാലാവസ്ഥാ പ്രവചനം.
തബൂക്ക്, ഹായിൽ , അൽജൗഫ് എന്നിവിടങ്ങളിൽ മൈനസ് 3 ഡിഗ്രി വരെ എത്തുമെന്നാണു പ്രവചനം. റിയാദ്, ഖൈസൂമ, ഹഫർ ബാത്വിൻ, ഖസീം എന്നിവിടങ്ങളിൽ തണുപ്പ് മൈനസ് ഡിഗ്രി എത്തുമെന്നും പ്രവചനത്തിൽ പറയുന്നു.
രാജ്യത്തിൻ്റെ വിവിധ ഏരിയകളിൽ ഇന്ന് കനത്ത പൊടിക്കാറ്റ് വീശിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa