സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ വിദേശിയെ നാട് കടത്തും
ബുറൈദയിൽ ഈത്തപ്പഴ വിപണിയിൽ ബിനാമികളെ വെച്ച് സ്വന്തമായി ബിസിനസ് നടത്തിയ പാകിസ്ഥാൻ പൗരനെയും ഇയാൾക്ക് കൂട്ട് നിന്ന സൗദി പൗരന്മാരെയും ബുറൈദ ക്രിമിനൽ കോടതി ശിക്ഷിച്ചു.
മൂന്ന് പേർക്കും കോടതി വൻ തുക പിഴ ചുമത്തിയിട്ടുണ്ട്. പാകിസ്ഥാനിയെ നാട് കടത്തുകയും സൗദിയിലേക്ക് പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബിനാമി ബിസിനസിൽ ഏർപ്പെടുന്ന വിദേശികളും സ്വദേശികളും പിടിക്കപ്പെട്ടാൽ തടവ് ശിക്ഷയും പിഴയും ഒരു പോലെ അനുഭവിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
