Tuesday, May 13, 2025
Jeddah

” സാന്ത്വനം 2019 ” ഫണ്ട്‌ ഉൽഘാടനം

ജീവ കാരുണ്യപ്രവർത്തനങളുടെ ആത്യന്തിക ലക്ഷ്യം സമൂഹത്തിന്റെ നന്മ മാത്രമായിരിക്കണമെന്ന് മുൻ ജിദ്ദ ഒ ഐ സി സി റീജണൽ പ്രസിഡന്റ്‌ അബ്ദുൽ മജീദ്‌ നഹ പറഞ്ഞു. സഹാറ ഹോട്ടലിൽ വെച്ച്‌ നടന്ന ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റിയുടെ “സാന്ത്വനം 2019 ” ഫണ്ട്‌ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു എം ഹുസ്സൈൻ മലപ്പുറം അദ്യക്ഷത വഹിച്ചു സഹജീവികളോട്‌ കാരുണ്യം ചൊരിയുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട്‌ പോയ്കൊണ്ടിരിക്കുന്ന ഒ ഐ സി സി യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് പ്രശസ്ത ഗായകൻ അബ്ദുൽ ഹഖ്‌ തിരൂരങ്ങാടി പറഞ്ഞു.

ചടങ്ങിൽ സി എം അഹമ്മദ്‌, മുസ്തഫ പെരുവള്ളൂർ, സലീം നാലകത്ത്‌, സതീഷ്‌ ബാബു മേൽമുറി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും, കമാൽ കളപ്പാടൻ നന്ധിയും പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa