Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ 7000ത്തിലധികം സ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി റിപ്പോർട്ട്

2018 അവസാനത്തോടെ സൗദിയിൽ 7143 വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയതായി റിപ്പോർട്ട്. ജനറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ഇൻഷൂറൻസ് സ്റ്റാറ്റിസ്റ്റിക്സിനെ ആധാരമാക്കി അൽ വഥ്വൻ ദിനപത്രമാണു ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

2017 അവസാനത്തിൽ സൗദിയിൽ 460,858 സ്ഥാപനങ്ങളുണ്ടായിരുന്നെങ്കിൽ 2018 അവസാനത്തോടെ സ്ഥാപനങ്ങളുടെ എണ്ണം 453,715 ആയി കുറഞ്ഞെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇത് പ്രകാരം ദിവസവും ശരാശരി 26 സ്ഥാപനങ്ങളാണു പ്രവർത്തനം നിർത്തുന്നത്.

റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വ്യാപാര സ്ഥാപനങ്ങളുള്ളത് റിയാദ് പ്രവിശ്യയിലും ശേഷം യഥാക്രമം മക്ക, ശർഖിയ, ഖസീം എന്നീ പ്രവിശ്യകളിലുമാണുള്ളത്. ഏറ്റവും കുറവ് സ്ഥാപനങ്ങളുള്ളത് നോർത്തേൺ ബോഡർ പ്രവിശ്യയിലാണ് .

സ്വദേശിവത്ക്കരണം, ലെവി, ബിനാമി ബിസിനസുകളെ നിയന്ത്രിക്കാനുള്ള ശക്തമായ പരിശോധനകൾ എന്നിവയെല്ലാം സ്ഥാപനങ്ങളുടെ അടച്ച് പൂട്ടലിനു ഒരു പരിധി വരെ കാരണമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്