മസ്ക്കറ്റിലെ കൊതുക് നിവാരണ കാംബയിൻ ബുധനാഴ്ച സമാപിക്കും
മസ്ക്കറ്റ് ഗവർണ്ണറേറ്റിൽ ഈ മാസം എട്ടിനു ഡെങ്കിപ്പനി നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി ആരംഭിച്ച കൊതുക് നിവാരണ കാംബയിൻ ബുധനാഴ്ച അവസാനിക്കും.
മസ്ക്കറ്റ് നഗര സഭയുടെ സഹകരണത്തോടെ ആരോഗ്യ മന്ത്രാലയം നടത്തുന്ന കാംബയിൻ ”നമ്മൾ തുടങ്ങിയിട്ടുണ്ട്; നമുക്ക് യോജിച്ച് പ്രവർത്തിക്കാം” എന്ന ലേബലിലാണു നടക്കുന്നത്.
കൊതുകുകൾ വളരുന്ന ഇടങ്ങൾ നശിപ്പിച്ചും കാംബയിനുമായി വരുന്നവരുമായി സഹകരിച്ചും പൊതു ജനങ്ങൾ പ്രതിബദ്ധത പ്രകടിപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa