തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസാവസരം ഒരുക്കും

മനാമ: മുഴുവനാളുകൾക്കും മികച്ച വിദ്യാഭ്യാസാവസരം ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ ബഹ്രൈൻ മന്ത്രി സഭാ തീരുമാനം.

പ്രധാനമന്ത്രി ഖലീഫ ബിൻ സല്മാൻ ആൽ ഖലീഫയുടെ അദ്ധ്യക്ഷതയിലായിരുന്നു മന്ത്രി സഭാ യോഗം ചേർന്നത്.

പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും സൗജന്യമായി നൽകാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം വ്യാപാരികളുടെ പ്രശ്നങ്ങൾ തീർക്കാൻ ആവശ്യമായ പിന്തുണ നൽകാൻ പ്രധാനമന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

രാജ്യത്തിൻ്റെ വികസനത്തിൻ്റെയും പുരോഗതിയുടെയും പ്രധാന കാരണം മികച്ച വിദ്യാഭ്യാസമാണെന്ന് മന്ത്രി സഭാ യോഗം വിലയിരുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്