തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

പ്രളയം: ഖത്തർ റെഡ് ക്രസൻ്റ് കേരളത്തിൽ 35 കോടിയുടെ പദ്ധതികൾ നടപ്പാക്കും

ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി 35 കോടി രൂപയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കും. പദ്ധതികൾ നടപ്പാക്കുന്നതിൻ്റെ മുംബായി റെഡ് ക്രസൻ്റ് സംഘത്തിൻ്റെ പ്രളയ ബാധിത മേഖലകളിലെ 12 ദിന സന്ദർശനം പൂർത്തിയായി.

പ്രളയം ബാധിച്ച 6 ജില്ലകളിലാണു ഇവർ സന്ദർശനം പൂർത്തിയാക്കിയത്. ദുരിതത്തിനിരയായവരെ നേരിട്ട് കണ്ട് സംസാരിച്ച് ആവശ്യമായ സഹായങ്ങൾ ചോദിച്ചറിഞ്ഞു.

ഇന്ത്യ റെഡ് ക്രോസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി പദ്ധതികൾ പൂർത്തിയാക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്