Saturday, April 19, 2025
Dammam

ഫാഷിസത്തെ നേരിടാൻ മതേതരത്വത്തിൻറെ കാവലാളാവുക-അബ് ഖൈഖ് കെ.എം.സി.സി.

ദമ്മാം.ബി.ജെ.പിയുടെ ഫാഷിസ വിപത്തിനെ നേരിടാന്‍ മതേതര ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് കെ.എം.സി.സി.അബ് ഖൈഖ് സെൻട്രൽ കമ്മിറ്റി ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. നേതാക്കളുടെ കേവലവ്യക്തിഗതനേട്ടങ്ങള്‍ മറന്നുള്ള ചിന്തയും ലക്ഷ്യവും ജാഗ്രത്തായില്ലെങ്കിൽ ഭാവിജനത നമുക്ക് മാപ്പുനല്‍കില്ലെന്നും കെ.എം.സി.സി മുന്നറിയിപ്പ് നൽകി.

അബദുള്ള കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി കിഴക്കൻ മേഖല കെ എം സി സി ട്രഷറർ സിപി ശരീഫ് ഉത്ഘാടനം ചെയ്തു. നാഷണൽ സമിതി അംഗം മാലിക് മഖ്ബൂൽ,ദമ്മാം സെൻഡ്രൽ കമ്മിറ്റി പ്രസിഡണ്ട് കബീർ കൊണ്ടോട്ടി, ജനറൽ സെക്രട്ടറി റഹ്മാൻ കാരയാട്, ദമ്മാംമീഡിയ ഫോറം ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് സംസാരിച്ചു.

തുടർന്ന് പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു. മൻസൂർ വയനാട്(പ്രസി) സി.കെ.അബദുൾ നാസർ, മുഹമ്മത് കിഴിശ്ശേരി, ഇബ്രാഹീം കണ്ണൂർ, നാസർ(വൈസ് പ്രസി) റെഷി കുറുവങ്ങാട്(ജ.സെക്ര) ഷഫീഖ്, അഷറഫ്, ഇബ്രാഹിം, ഷഫീർ ഇടയന്നൂർ(ജോ.സെക്ര) നജ്മുദ്ധീൻ കൊണ്ടോട്ടി(ട്രഷറർ) സിറാജുദ്ധീൻ വാഴക്കാട്(ഓർഗനൈസിംഗ് സെക്രട്ടറി) റംഷാദ് ഇടയന്നൂർ(കൺവീനർ) സിറാജുദ്ധീൻ വാഴക്കാട്(ഓർഗനൈസിംഗ് സെക്രട്ടറി) നവാസ് തിരുവനതപുരം(രക്ഷാധികാരി) അബദുള്ള കുട്ടി(ജ.കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.

ഖതീഫ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ടിഎം ഹംസ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നഹാസ് സ്വാഗതവും നാസർ നന്ദി യും പറഞ്ഞു. യൂസുഫ് മൗലവി ഖിറാഅത്ത് നടത്തി. ഹമീദ് വയനാട്, മുഹമ്മദ് കണ്ണൂർ, അബദുൾ റഷീദ്, മുഹമ്മദ് ഉനൈസ്, ഷഹീദ് എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa