ഇവിഎം അട്ടിമറി മലപ്പുറത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടിയെന്ന യു എസ് ഹാക്കരുടെ വെളിപ്പെടുത്തൽ ചൂടുപിടിച്ചിരിക്കെ, മറ്റൊരു വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ രംഗത്ത്. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി മുസാഫിർ കാരക്കുന്ന് എന്നയാളാണ്പു തിയ വെളിപ്പെടുത്തലിനു പിന്നിൽ.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിശദമായി കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. മലപ്പുറത്തെ ഒരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മറ്റൊരു സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുമാണു് തോൽക്കേണ്ടി വന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചുത് തിരുവനന്തപുരത്തെ ഒരു ഐ ടി കമ്പനിയാണെന്നും പറയുന്നുണ്ട്. അഞ്ചു കോടി രൂപയാണ് ഇതിനു പ്രതിഫലമായി നൽകിയതെന്നും വെളിപ്പെടുത്തലിലുണ്ട്. മുൻകൂറായി രണ്ടരക്കോടിയും ഫലപ്രഖ്യാപനത്തിന് ശേഷം രണ്ടു കോടിയും നൽകിയത്രെ. 50 ബൂത്തുകളിലാണ് കൃത്രിമം കാണിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്.
ഇവിഎം സ്ഥാപിച്ച മേശക്കു താഴെ ഇലക്ട്രോണിക് ചിപ്പ് സ്ഥാപിച്ച് പുറത്ത് കാറിലിരുന്ന് ലാപ്ടോപ്പ് ഉപയോഗിച്ചാണ് അട്ടിമറി പ്രവർത്തനം നടത്തിയതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും തന്റെ കയ്യിലുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഹാജരായി ബോധ്യപ്പെടുത്താനും തയ്യാറാണെന്നും മാധ്യമ പ്രവർത്തകൻ അവകാശപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും അഭ്യർത്ഥിച്ചിട്ടുണ്ട്.
2014 ന് ശേഷം പല ഘട്ടങ്ങളിലായി ഇവിഎമ്മിനെതിരെ അട്ടിമറിയാരോപണം പല കോണുകളിൽ ഉയർന്ന താണ്. യു എസ് ഹാക്കറുടെ വെളിപ്പെടുത്തലും കൂടി പുറത്ത് വന്നതോടെ കാര്യം ഗൗരവത്തോടെ കാണണമെന്നും നീതിയുക്തവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
കുഞ്ഞിമുഹമ്മദ് കാളികാവ്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa