ചോക്കലേറ്റും ചിപ്സുമടക്കം 9 ഭക്ഷണ ഇനങ്ങൾ യു എ ഇ യിലെ സ്‌കൂൾ കാൻ്റീനുകളിൽ നിരോധിച്ചു
ഒൻപത് ഇനം ഭക്ഷണം യു എ ഇയിലെ സ്കൂൾ കാൻ്റീനുകളിൽ വിൽക്കുന്നത് യു എ ഇ ആരോഗ്യ മന്ത്രാലയം നിരോധിച്ചു.
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണു നിരോധനം.
നിരോധിച്ച 9 ഭക്ഷണ ഇനങ്ങൾ ഇവയാണു
- ഹോട്ട് ഡോഗ് & പ്രൊസസ്സഡ് മീറ്റ്സ്
- ഇന്തോമി
- ചോക്ക്ലേറ്റ് ബാറുകൾ – നട്സ് ഉള്ളതും ഇല്ലാത്തതും
- ചോക്ക്ലേറ്റ് സ്പ്രെഡ്സ്
- സ്വീറ്റ്സ്, ലില്ലിപോപ്പ്, ജെല്ലി
- എല്ലാ കടല കൊണ്ടുള്ള ഉത്പന്നങ്ങളും ( അലർജി റിയാക്ഷൻ തടയാൻ)
- പൊട്ടറ്റോ ചിപ്പ്സ് & കോൺ ചിപ്സ്
- കാർബണേറ്റഡ് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ്, ഫ്ലാവേർഡ് വാട്ടർ, ഐസ്ഡ് ടീ, ജ്യൂസ്, എസ്കിമൊ ഡ്രിങ്ക്സ്, സ്ള്ഷിസ്
- ക്രീം കേക്ക്, ഡോനട്സ്
മുകളിൽ കൊടുത്ത നിരോധിച്ച സാധനങ്ങളുടെ ലിസ്റ്റ് രാജ്യത്തെ എല്ലാ സ്ക്കൂളിലേക്കും കഴിഞ്ഞ ദിവസം അയച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa