സൗദികൾക്കുള്ളത് പോലെ വിദേശികൾക്കും തുല്യ നീതി വാഗ്ദാനം ചെയ്ത് സൗദി നിക്ഷേപ പദ്ധതി
വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി അറേബ്യ തങ്ങളുടെ നിക്ഷേപ പദ്ധതികളുടെ അടിസ്ഥാന തത്വങ്ങൾ വെളിപ്പെടുത്തി.
സൗദികൾക്കിടയിലും വിദേശ നിക്ഷേപകർക്കിടയിലും തുല്യ നീതി , മുടക്ക് മുതലിനു സൗദി നിയമ പ്രകാരമുള്ള പരിരക്ഷ, വിവേചനമില്ലായ്മ, സുസ്ഥിരതയും സുതാര്യതയും , തുല്യ ലാഭം, വിദേശ നിക്ഷേപകർക്കും കുടുംബങ്ങൾക്കും സൗദി അറേബ്യൻ സാഹചര്യത്തിനോട് പൊരുത്തപ്പെടാനുള്ള സ്ഥിതി ഉണ്ടാക്കൽ എന്നിവയെല്ലാം രാജ്യം വിദേശികൾക്ക് ഉറപ്പ് നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം സൗദിയിലെ വിദേശ നിക്ഷേപം 127 ശതമാനം വർധിച്ചുവെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയോം, ചെങ്കടൽ പദ്ധതി തുടങ്ങി വൻ കിട സാംബത്തിക പദ്ധതികളിൽ മുടക്കാനായി വിദേശ കംബനികൾ സൗദിയിലേക്ക് ഒഴുകുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa