Saturday, April 19, 2025
Top StoriesU A E

100 ദിർഹമിന്റെ പേരിൽ വഴക്ക്; ദുബൈയിൽ ഇന്ത്യക്കാരൻ സുഹൃത്തിനെ കുത്തി

കടം നൽകിയ നൂറ് ദിര്‍ഹമിൻ്റെ പേരില്‍ ദുബൈയിലെ ഒരു ലേബര്‍ ക്യാമ്പില്‍ ഇന്ത്യക്കാരന്‍ തൻ്റെ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തിൽ പ്രതിയായ 36 കാരനെതിരെ കോടതി നിയമനടപടി ആരംഭിച്ചു.

കുത്തേറ്റയാളും കുത്തിയയാളും ഒരു മുറിയിലായിരുന്നു താമസം. പ്രതി റൂമിനു പുറത്ത് പോയതറിയാതെ കുത്തേറ്റയാൾ വാതിൽ അകത്ത് നിന്ന് പൂട്ടിയതാണു പ്രശ്നത്തിനു തുടക്കം.

പ്രതി മദ്യ ലഹരിയിൽ പുറത്ത് നിന്ന് തിരികെയെത്തിയപ്പോൾ വാതിൽ പൂട്ടിയതായാണു കണ്ടത്. വാതിലിൽ മുട്ടി തുറന്നതിനു ശേഷം ഉണ്ടായ വഴക്കിനു പിറകെ അടുക്കളയിൽ പോയി പ്രതി കത്തിയെടുത്ത് കൊണ്ട് വന്ന് തനിക്ക് തരാനുള്ള 100 ദിർഹമിൻ്റെ പേരിൽ വഴക്കുണ്ടാക്കി സുഹൃത്തിൻ്റെ വയറിലും കൈയിലും കുത്തുകയും ചെയ്യുകയായിരുന്നു.

മുറിയിലുണ്ടായിരുന്ന മറ്റുള്ളവർ ഇയാളെ കീഴ്പ്പെടുത്തി കത്തി പിടിച്ചുവാങ്ങിയതിനാൽ ഗുരുതരമായി പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാനായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്